2018, ജനുവരി 22, തിങ്കളാഴ്‌ച

അവസാനം

Image may contain: 12 people

 
നല്ല കേസ് കിട്ടുന്നില്ല എന്ന് പറഞ്ഞു പണി മുടക്കി സുപ്രീം കോടതിയിൽ നിന്നും ഇറങ്ങിപ്പോയി പത്ര സമ്മേളനം നടത്തിയ 4 ജഡ്ജിമാരിൽ ഒരാളാണ് കുര്യൻ ജോസഫ് സാറ്. ഇപ്പഴ് ദാ ഒരു കേസ് കിട്ടിയപ്പം അതിൽ നിന്നും പിന്മാറിയിരി ക്കുന്നു. തോമസ് ചാണ്ടിയുടെ കേസ് കേൾക്കുന്ന ബെഞ്ചിന്റെ അധ്യക്ഷനായി രുന്നു. എന്താണ് ജഡ്ജിമാരുടെ ഈ പിന്മാറ്റത്തിന്റെ രഹസ്യം?  മനസ്സിലാ കുന്നില്ല.  പ്രബലന്മാർക്കെതിരെ വിധി പറ ഞ്ഞാൽ സ്വന്തം ശരീരത്തിനോ പദവിക്കോ  എന്തെങ്കിലും സംഭവിക്കുമോ എന്ന്. അങ്ങിനെയെങ്കിൽ പ്രധാന മന്ത്രി പദത്തിൽ ഇരുന്ന  ഇന്ദിരാഗാന്ധിക്കെതിരെ വിധി പറഞ്ഞ അലഹബാദ് കോടതിയിലെ ജസ്റ്റീസ് സിൻഹയെ നമിക്കണം. ശക്തനായ ലാലുവിനെ അഴിക്കുള്ളിലാക്കിയ ജഡ്ജി, ജയലളിതയെ, ശശികല യെ ഒക്കെ അകത്താക്കിയ ജഡ്ജിമാർ. അങ്ങിനെ അസംഖ്യം.കേസിൽ പക്ഷ പാതം വരുമോ എന്നുള്ള പേടി. മുന്നിൽ വരുന്ന കേസിനെ നിഷ്പക്ഷവും നീതിപൂർവവും ആയി സമീപിക്കാൻ കഴിയില്ല എന്ന പേടി.   നിയമിതനാകു മ്പോൾ  ഇങ്ങിനെയൊരു സത്യവാചകം ചൊല്ലുന്നുണ്ടല്ലോ.

 "I, ....., having been appointed as  a Judge of the Supreme Court of India do swear in the name of God/solemnly affirm that I will bear true faith and allegiance to the  Constitution  of India as by law established, that I will uphold the sovereignty and integrity of India, that I will duly and faithfully and to the best of my ability, knowledge and judgement perform the duties of my office without fear or favour, affection or ill-will and that I will uphold the Constitution  and the laws." 

ഇതിനു വലിയ അർത്ഥമൊന്നും ഇല്ലേ?


ഈ രണ്ടുമല്ലെങ്കിൽ മൂന്നാമത്തെ പേടി, ആ സത്യപ്രതിജ്ഞ വാചകത്തിൽ പറഞ്ഞിരിക്കുന്ന ''favour'' കിട്ടില്ല എന്നതായിരിക്കും. ജഡ്ജിമാരെ    ദൈവങ്ങളെ പ്പോലെയാണ് സാധാരണ ജനം കാണുന്നത്. പരമോന്നത കോടതിയിലെ ജഡ്ജിമാരെ ദൈവം കഴിഞ്ഞാൽ അടുത്ത പദവിയാണ് നൽകുന്നത് കാര്യങ്ങൾ ജഡ്ജിമാരുടെ മുന്നിൽ അവതരിപ്പിക്കാൻ മാത്രം ത്രാണിയുള്ള പട്ടിണിപ്പാവങ്ങളായ ജനം. നിഷ്പക്ഷമായ നീതി പൂർവമായ ഒരു വിധിയാണ് അവർ പ്രതീക്ഷിക്കുന്നത്. പിൻ തിരിഞ്ഞു ഓട്ടമല്ല.  


Image may contain: one or more people and people sitting


3 അഭിപ്രായങ്ങൾ:

  1. ജഡ്ജിമാരെ ദൈവങ്ങളെ
    പോലെയാണ് സാധാരണ ജനം
    കാണുന്നത്. പരമോന്നത കോടതിയിലെ
    ജഡ്ജിമാരെ ദൈവം കഴിഞ്ഞാൽ അടുത്ത പദവിയാണ് നൽകുന്നത് കാര്യങ്ങൾ ജഡ്ജിമാരുടെ മുന്നിൽ അവതരിപ്പിക്കാൻ
    മാത്രം ത്രാണിയുള്ള പട്ടിണിപ്പാവങ്ങളായ ജനം. നിഷ്പക്ഷമായ നീതി പൂർവമായ ഒരു വിധിയാണ് അവർ പ്രതീക്ഷിക്കുന്നത്....
    അല്ലാതെ പിൻ തിരിഞ്ഞു ഓട്ടമല്ല...!

    മറുപടിഇല്ലാതാക്കൂ
  2. ജനാധിപത്യത്തിൽ ആകെ വിശ്വാസ്യത അൽപ്പമെങ്കിലും ബാക്കിയുണ്ടായിരുന്ന ഒരേയൊരു 'എസ്റ്റേറ്റ്' ആയിരുന്നു ജുഡീഷ്യറി. ഇനി എങ്ങോട്ടു നോക്കണമെന്നറിയില്ല :-(

    മറുപടിഇല്ലാതാക്കൂ