2018, ജനുവരി 28, ഞായറാഴ്‌ച

13 കോടി

ജനങ്ങളെ അഭിമുഖീകരിക്കുന്നത്  സിപിഎമ്മിന് അത്ര എളുപ്പം അല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. ജനത്തിന് എല്ലാം മനസ്സിലായല്ലോ.  ബിനോയ്  കോടിയേരിയുടെ 13 കോടി പണം തട്ടിപ്പ് പുറത്തു വന്നപ്പോൾ  പാർട്ടിക്കാര്യം അല്ല, അവർ ഉത്തരവാദിയല്ല എന്ന് പോളിറ്റ് ബ്യൂറോയും നേതാക്കളും പറഞ്ഞു. ശരി.  മകന്റെ കാര്യം അവൻ നോക്കട്ടെ എന്ന്  കോടിയേരിയും പറഞ്ഞു. രണ്ടും   സമ്മതിച്ചു. പക്ഷെ പെട്ടെന്ന് പാർട്ടി സ്റ്റേറ്റ് കമ്മിറ്റി കൂടുന്നു. ഒരു ദിവസം മുഴുവൻ ചർച്ച ചെയ്യുന്നു. മകൻ സ്വയം നോക്കട്ടെ എന്ന് പറഞ്ഞ അച്ഛൻ ദുബായിൽ നിന്നും വരുത്തിയ സൽസ്വഭാവ സർട്ടിഫിക്കറ്റ് സഹിതം പാർട്ടിക്ക്  വിശദീകരണം  നൽകുന്നു. അവസാനം  ദുബായ് പോലീസിനെ പോലെ സിപിഎമ്മും ഒരു സൽസ്വഭാവ സർട്ടിഫിക്കറ്റു കൊടുക്കുന്നു." പയ്യൻ നല്ലവൻ, അച്ഛൻ അതിലും  നല്ലവൻ"

13 കോടി കൊടുക്കാനുണ്ട് എന്നത് സത്യം. അത് ഫേസ് ബുക്കിൽ ബിനോയും സമ്മതിക്കുന്നു. 60000  ദിർഹം പിഴയായി കോടതിയിൽ കെട്ടി വച്ച് ക്രിമിനൽ കേസിൽ നിന്നും ഒഴിവായി. അപ്പോഴും കൊടുക്കാനുള്ള  13 കോടി ബാക്കി. സിവിൽ കേസ് പറഞ്ഞാൽ വർഷം കുറെ എടുക്കും. അതാണ് അറബി/മലയാളി സിപിഎം  പാർട്ടി കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.  ഈ 13 കോടി ഏതെങ്കിലും പാർട്ടി അനുഭാവി ദുബായിൽ കൊടുത്ത് പ്രശ്നം ഒതുക്കും. രവി പിള്ള യൂസഫലി പോലെ എത്ര കോടീശ്വരന്മാരാണ് സിപി എമ്മിനു കൂട്ടായുള്ളതു. ലോക കേരള സഭയിലെ ഏതെങ്കിലും ഒരു പ്രവാസി യോട് പറഞ്ഞാൽ പോരെ? പകരം കേരളത്തിന്റെ ഏതെങ്കിലും പൊതു മുതൽ എഴുതി കൊടുത്താൽ പോരെ?  ഇനിയും മനസ്സിലാകാത്ത കാര്യം, ഇത്രയും പണ സ്രോതസ്സുള്ള അച്ഛനും മകനും എന്ത് കൊണ്ട് പണം കൊടുക്കാതിരുന്നു എന്നതാണ്കൊ ചോദ്യം. കാരണം അത് തന്നെ. വർഷങ്ങളോളം കേസ് പറയണം.പിന്നെ എന്തിനു 13 കോടി കളയണം? അത് കൊണ്ട് കൊടുക്കണ്ട എന്ന് തന്നെ തീരുമാനിച്ചു. ദുബായി കോടതിയിൽ വർഷങ്ങളോളം കേസ് കിടക്കും. ഇവിടെ  ചെയ്യാനും കഴിയില്ല. ആനപ്പുറത്തിരിക്കുന്നവന് നായെ പേടിക്കേണ്ടല്ലോ. ഇവരിലും അതി ബുദ്ധിമാൻ ആരോ അറബിയെ കേരളത്തിൽ ഇറക്കി കളിച്ചു. അംഭവം പുറത്തായി.


2 അഭിപ്രായങ്ങൾ:


  1. കോടികളാൽ കേടാവുന്ന കൊടിയേരി...
    കോടി പയ്യൻ നല്ലവൻ, കൊടിയേരി അച്ഛൻ അതിലും നല്ലവൻ...!

    മറുപടിഇല്ലാതാക്കൂ
  2. വാട്സാപ്പിൽ വന്നൊരു തമാശയുണ്ട്.. "ഒന്നും ശരിയായില്ലെന്ന് പറയരുത്.. പണ്ട് മലയാളികൾ കാശുതേടി ഗൾഫിലേക്ക് പോയെങ്കിൽ ഇന്ന് അറബി കാശുതേടി കേരളത്തിൽ വരാൻ തുടങ്ങിയില്ലേ" ;-)

    പിന്നെ ഇതൊന്നും റാഡിക്കലായുള്ളൊരു മാറ്റമല്ല എന്നതാണ് ആകെയൊരു സമാധാനം

    മറുപടിഇല്ലാതാക്കൂ