2017, നവംബർ 20, തിങ്കളാഴ്‌ച

തീവ്രവാദം

പത്തു മാസം ചുമന്ന് നൊന്തു പെറ്റു അമ്മിഞ്ഞപ്പാൽ ഊട്ടി വളർത്തിയ അമ്മയുടെ  സ്നേഹവും വാത്സല്യവും നിറഞ്ഞ വിളി തല തിരിഞ്ഞ മകന്റെ കർണ പുടങ്ങളിൽ മുഴങ്ങി. ഭീകര വാദവും, വർഗീയതയും,തോക്കും ബോംബും വലിച്ചെറിഞ്ഞു ആ മകൻനല്ല കുട്ടിയായി അമ്മയുടെ സവിധത്തിൽ എത്തി. ലഷ്കർ -ഇ-തോയ്‌ബ യിൽ ചേർന്ന മജീദ് ഖാൻ എന്ന കാശ്മീരിയാണ് തിരിച്ചു വന്നത്. അമ്മ ആയിഷയുടെ ഹൃദയം പൊട്ടുന്ന വിളിയാണ് മജീദിനെ തിരിച്ചെത്തിച്ചത്.   





കഴിഞ്ഞ ആഴ്ചയാണ് മജീദ് ലഷ്കർ -ഇ-തോയിബയിൽ ചേർന്നത്. പാകിസ്ഥാന്റെ പിന്തുണയോടെ ഭാരതത്തെ ആക്രമിക്കുന്ന തീവ്ര വാദി സംഘടന. കാശ്മീരിൽ സ്ഥിരം ആക്രമണം നടത്തുന്നതും കലഹങ്ങൾ ഉണ്ടാക്കുന്നതും അവിടത്തെ സമാധാന അന്തരീക്ഷം തകർക്കുന്നതും പ്രധാനമായി ഈ ഭീകര സംഘടന ആണ്. അതിലേക്കാണ് ഈ കാശ്മീരി ചെറുപ്പക്കാരൻ ചേക്കേറിയത്.

കേരളത്തിൽ നിന്നും എത്ര ആളുകളാണ് IS എന്ന ഭീകര സംഘടനയിലേയ്ക്ക് പോകുന്നത്. എത്ര എണ്ണം മരിച്ചു വീഴുന്നു. എന്നിട്ടും ഇപ്പോഴും IS റിക്രൂട്ടിട്മെന്റ് കേരളത്തിൽ സജീവമാണ്. സ്വർഗ്ഗ രാജ്യം കിട്ടുമെന്ന മോഹന വാഗ്ദാനമാണ് വിഡ്ഢികളായ ചെറുപ്പക്കാരെ ഇതിലേയ്ക്ക് അടുപ്പിക്കുന്നത്. പിന്നെ മത തീവ്രവാദവും. എത്ര പെൺ  കുട്ടികളെയാണ് മതം മാറ്റി സിറിയയിൽ കൊല ചെയ്യപ്പെടാൻ അയക്കുന്നത്?

കണ്ണൂരിലെ അമ്മമാരെ-സിറിയൻ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ച  ഷമീർ,സൽമാൻ, ഷഹനാദ്, ഷാജിൽ, റിഷാൽ എന്നീ   മക്കളെ ഭീകര വാദത്തിൽ നിന്നും തിരിച്ചു വിളിക്കാൻ എന്ത് കൊണ്ട് കഴിഞ്ഞില്ല? ഇപ്പോഴും ചെറുപ്പക്കാർ ഐ എസിൽ പൊയ്‌ക്കൊണ്ടിരിക്കുന്നു.  അഖില, ആതിര തുടങ്ങിയ പെൺ  മക്കൾ  മതം മാറി സിറിയയിൽ ആട് മേയ്ക്കാൻ പോകു മ്പോൾ തിരിച്ചു വിളിക്കാൻ കഴിയുന്നില്ല? 

മക്കൾ എങ്ങിനെ വളരുന്നു ഏതു വഴിക്കു പോകുന്നു എന്ന് ശ്രദ്ധിക്കേണ്ടത് അമ്മമാരാണ്. അവരെ നേർവഴിക്കു നയിക്കേണ്ടത് അമ്മമാരാണ്. അമ്മയുടെ സ്നേഹ ത്തിനു മുൻപിൽ മക്കൾ നേർവഴിക്കു വരും.പക്ഷെ മാതാപിതാക്കൾ വർഗീയതയും കമ്മ്യുണിസവും ആയി നടന്നാൽ എന്ത് ചെയ്യും?

3 അഭിപ്രായങ്ങൾ:

  1. കേരളത്തിൽ നിന്നും എത്ര ആളുകളാണ് IS എന്ന ഭീകര സംഘടനയിലേയ്ക്ക് പോകുന്നത്. എത്ര എണ്ണം മരിച്ചു വീഴുന്നു. എന്നിട്ടും ഇപ്പോഴും IS റിക്രൂട്ടിട്മെന്റ് കേരളത്തിൽ സജീവമാണ്. സ്വർഗ്ഗ രാജ്യം കിട്ടുമെന്ന മോഹന വാഗ്ദാനമാണ് വിഡ്ഢികളായ ചെറുപ്പക്കാരെ ഇതിലേയ്ക്ക് അടുപ്പിക്കുന്നത്. പിന്നെ മത തീവ്രവാദവും. എത്ര പെൺ കുട്ടികളെയാണ് മതം മാറ്റി സിറിയയിൽ കൊല ചെയ്യപ്പെടാൻ അയക്കുന്നത്?

    മറുപടിഇല്ലാതാക്കൂ
  2. വർഗ്ഗീയതയും കമ്യൂണിസവും.കലക്കൻ പ്രയോഗം!!!!

    മറുപടിഇല്ലാതാക്കൂ