2017, ഏപ്രിൽ 25, ചൊവ്വാഴ്ച

തെറി വിളി

ജാത്യാലുള്ളത് തൂത്താൽ പോകില്ല. എം.എം.മണിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം മണി കാണിക്കുന്നത്  മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്കാരമാണ്. അല്ലെങ്കിൽ എന്തിനാണ് മണിയെ മന്ത്രി ആക്കിയത്? മണിക്ക് ഒരു സുപ്രഭാതത്തിൽ പൊട്ടി വിരിഞ്ഞുണ്ടായതല്ല  ഈ സ്വഭാവ വിശേഷം. പാർട്ടിയിൽ കയറിയ കാലം തൊട്ടേ ഉണ്ട്. ഒരു പക്ഷേ അതായിരുന്നിരിക്കണം പാർട്ടിയിൽ കയറ്റാനുള്ള യോഗ്യത. എന്നിട്ടു മുഖ്യ മന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയും സെക്രട്ടേറിയറ്റും ഇവരുടെ കേന്ദ്ര നേതൃത്വവും  ഒരേ മനസ്സോടെ മണിയെ മന്ത്രിയാക്കി.1, 2, 3 പറഞ്ഞു കൊല നടത്തിയ കേസിലെ പ്രതിയാണ് മണി. അന്നേരം മാർക്സിസ്റ്റ് കാർക്ക് ധാർമിക പ്രശ്‍നം ഒന്നും ഉണ്ടായില്ല. മറ്റു പാർട്ടികൾ ചെയ്യുമ്പോൾ മാത്രം ഉണ്ടാകുന്ന ഒന്നാണല്ലോ.ഈ ധാർമികം. 
 തുടക്കം മുതൽ മാണി അസഭ്യങ്ങളും സംസ്കാരമില്ലാത്ത ഭാഷയും പ്രയോഗങ്ങളും നടത്തി. അശ്ലീലം ആംഗ്യ ഭാഷയിലൂടെ പ്രകടിപ്പിച്ചു. മാർക്സിസ്റ്റ് കാരെല്ലാം ഇത് കണ്ടു ആസ്വദിച്ചു, കൈയടിച്ചു. ഇത്   ഗ്രാമ്യ ഭാഷ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു. ഗ്രാമീണർ ഇത്തരം അസഭ്യമാണോ ഉപയോഗിക്കുന്നത്? ഏതു ഗ്രാമത്തിൽ ആണ് ഇത്തരം ആഭാസത്തരം സംസാരിക്കുന്നത്? ഇതിലൂടെ പാർട്ടി ഗ്രാമീണരെ അധിക്ഷേപിക്കുക കൂടി ആയിരുന്നു.

 എതിർ പാർട്ടികൾക്കെതിരെ  പരസ്യമായി ആഭാസം   പറയാൻ നേതൃത്വം നിയോഗിച്ച ആളാണെന്നു പറയാം. ഓരോന്നിനും  യോഗ്യത അനുസരിച്ചു നിയോഗിക്കാറുണ്ടല്ലോ. നിയമ സഭയിൽ ഉൾപ്പടെ സഭ്യേതര ഭാഷ പറഞ്ഞപ്പോഴും, നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ തെറി വിളിച്ചപ്പോഴും പാർട്ടി സന്തോഷിച്ചു.പാർട്ടിയുടെ മുഖമാണ് മണി. 


സ്ത്രീകൾക്കെതിരെയുള്ള പ്രസ്താവന വന്നപ്പോൾ മാത്രമാണ് പിണറായിയും കോടിയേരിയും   മണിക്കെതിരെ പറയാൻ നിർബന്ധിതരായത്.അടുത്ത സംസ്ഥാന കമ്മിറ്റിയിൽ ഒരു ശാസന. മിയ്ക്കവാറും പ്രശ്നം തീരും. മണി വീണ്ടും തെറി വിളിയുമായി സാംസ്കാരിക കേരളത്തിന് അപമാനമായി ഇങ്ങിനെ വിലസും. ഇവരെ തെരെഞ്ഞെടുത്ത ജനങ്ങൾ ഇത് അർഹിക്കുന്നു.

1 അഭിപ്രായം:

  1. സ്ത്രീകൾക്കെതിരെയുള്ള പ്രസ്താവന വന്നപ്പോൾ മാത്രമാണ് പിണറായിയും കോടിയേരിയും മണിക്കെതിരെ പറയാൻ നിർബന്ധിതരായത്.അടുത്ത സംസ്ഥാന കമ്മിറ്റിയിൽ ഒരു ശാസന. മിയ്ക്കവാറും പ്രശ്നം തീരും. മണി വീണ്ടും തെറി വിളിയുമായി സാംസ്കാരിക കേരളത്തിന് അപമാനമായി ഇങ്ങിനെ വിലസും.

    മറുപടിഇല്ലാതാക്കൂ