2016, ഡിസംബർ 26, തിങ്കളാഴ്‌ച

ഹരിവരാസനം

ശബരിമലയിൽ എത്തുന്ന ലക്ഷക്കണക്കിന് ഭക്ത ജനങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കാൻ പോലും  ഇത് വരെ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. സന്നിധാനവും പമ്പയും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഓരോ സീസൺ കഴിയുമ്പോഴേയ്ക്കും അടുത്തത് ഭംഗിയായി നടത്തും വലിയ കാര്യങ്ങൾ ചെയ്യും എന്ന് പ്ലാനും പദ്ധതിയും എല്ലാം പ്രഖ്യാപിക്കും. അടുത്ത സീസണിലും ഇത് തന്നെ ഗതി. ഒന്നും ചെയ്യില്ല. 

ഇങ്ങിനെ ശബരിമലയിലെ പ്രശ്നങ്ങൾ കൂടി വരുമ്പോഴാണ് പണ്ട് യേശുദാസ് പാടിയ പാട്ടിൽ ഉണ്ടായ തെറ്റ് തിരുത്തി വീണ്ടും പാടിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഇറങ്ങി ത്തിരിച്ചിരിക്കുന്നത്.

യേശുദാസ് പാടിയ ഹരിവരാസനം റെക്കോർഡ് ഇട്ടാണ് എന്നും രാത്രി  ശബരിമല   നട അടയ്ക്കുന്നത്. കഴിഞ്ഞ തവണ യേശുദാസിന് തോന്നി അന്ന് റെക്കോർഡ് ചെയ്യാൻ പാടിയപ്പോൾ അർത്ഥം അറിയാതെ പാടിയതാണ്  എന്നും അതിൽ ഒരു പ്രയോഗം തെറ്റാണെന്നും..

മൂന്നാമത്തെ വരി "അരിവിമർദ്ദനം നിത്യ നർത്തനം" എന്നതിൽ അരിവിമർദ്ദനം എന്നത് ഒന്നിച്ചു പാടിപ്പോയി എന്നും 'അരി' കഴിഞ്ഞു ഒരു  ഇട  ഇട്ടു 'വിമർദ്ദനം' പാടേണ്ടതാണ് എന്ന് യേശുദാസ് പറഞ്ഞു. അതാണ് പ്രയാർ പറയുന്നത് യേശുദാസിനോട് പറഞ്ഞു മാറ്റിപ്പടിക്കും എന്ന്.

ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ മുൻഗണന ക്രമം മനസ്സിലായല്ലോ.  ഇതിലും പ്രധാനപ്പെട്ട നൂറു നൂറു കാര്യങ്ങൾ ശബരിമലയിൽ ചെയ്യാനുള്ളപ്പോഴാണ് പ്രയാർ പാട്ടു പാടിക്കാൻ നടക്കുന്നത്.

ഈ പ്രായത്തിൽ ഇനി യേശുദാസ് പാടിയാൽ ആ പാട്ടിന്റെ ഏഴയലത്തു വരുമോ?

പ്രയാറേ ആവശ്യമുള്ള കാര്യം നോക്ക്. കോടിക്കണക്കിനു രൂപ തരുന്ന ഭക്തി ജനങ്ങൾക്കു മിനിമം സൗകര്യം എങ്കിലും ചെയ്തു കൊടുക്കൂ. പാട്ട് പഴയതു തന്നെ മതി. 

യേശുദാസ് ഇപ്പഴ് പാടുന്നത് ഒന്ന്കേൾക്കൂ.....




2 അഭിപ്രായങ്ങൾ:

  1. എല്ലാം വിമർദ്ദനങ്ങൾ ...

    പ്രയാറേ ആവശ്യമുള്ള കാര്യം
    നോക്ക്. കോടിക്കണക്കിനു രൂപ
    തരുന്ന ഭക്തി ജനങ്ങൾക്കു മിനിമം
    സൗകര്യം എങ്കിലും ചെയ്തു കൊടുക്കൂ. പാട്ട് പഴയതു തന്നെ മതി.

    മറുപടിഇല്ലാതാക്കൂ