2016, ഓഗസ്റ്റ് 17, ബുധനാഴ്‌ച

പീഡനം

14  സെക്കൻഡ് നോട്ടം എന്നതിന് പൊങ്കാലയിട്ടു ട്രോളേഴ്‌സ് ആഘോഷിച്ചു. അതിനിടയിൽ കയറി, നമ്മുടെ മുഹമ്മദാലി ഫെയിo, മന്ത്രി ജയരാജൻ ഇടപെടുകയും ചെയ്തു. 14 സെക്കൻഡ് പ്രയോഗം അങ്ങേർക്കു അരോചകമായത്രേ. (ട്രോളുകൾ എല്ലാം വളരെ രസകരമായിരുന്നു. വായു നോക്കികളുടെ പരിവേദനവും, സെക്കൻഡ് അളക്കാനുള്ള യന്ത്രം ഘടിപ്പിച്ച കണ്ണാടിയും ഒക്കെ നന്നായി ചിരിപ്പിച്ചു)

അര മണിക്കൂർ കാത്തു നിന്നാൽ നമ്മൾ പറയും."അഞ്ചാറു മണിക്കൂർ കാത്തു നിന്നു" എന്ന്.  അഞ്ചാറു പട്ടികൾ റോഡിൽ നിന്നാൽ നമ്മൾ പറയും "ഒരു പത്തു നൂറു പട്ടികൾ നിൽക്കുന്നു" എന്ന്. അത് പോലെ നോട്ടത്തിന്  ഋഷി രാജ് സിംഗ് ആലങ്കാരികമായി പറഞ്ഞു എന്നെ ഉള്ളൂ. 

ഒരു നോട്ടം കണ്ടാൽ മതി. അപ്പോൾ അറിയാം. അത് ഏതു തരം ആണെന്ന്. ഒരു കൊത്തി വലിക്കുന്ന നോട്ടം. കാമം മാത്രമാണ് ആ നോട്ടത്തിൽ ഉള്ളത്. അത് കണ്ടാൽ അറിയുകയും ചെയ്യാം. അങ്ങിനെ ഉള്ള നോട്ടത്തിനാണ് ഋഷി രാജ് സിംഗ് പറഞ്ഞത്. "Outraging the modesty of  woman" എന്നാണ് ഇന്ത്യൻ പീനൽ കോഡിൽ കുറ്റം ആയി പറയുന്നത്.  മോഡസ്റ്റി എന്താണെന്ന്  സുപ്രീം കോടതി 2007  ലെ വിധി യിൽ നിർവചിക്കുകയും ചെയ്തു. "The essence of a woman's modesty is her sex".  നിർവചനം.

സ്ത്രീ പീഡനം വർധിച്ചു വരുന്ന സാഹചര്യത്തിൽ ആണ് സ്ത്രീകളെ ബോധവൽക്കരിക്കാൻ വേണ്ടി ഇതൊക്കെ പറഞ്ഞത്.

ഇതിനെ വിമർശിച്ചു കൊണ്ട് ശാരദക്കുട്ടി എന്ന എഴുത്തുകാരി എഴുതുകയുണ്ടായി. കാണാൻ അഴകുള്ളതിനെ നോക്കുന്നത് മനുഷ്യ സഹജം ആണെന്നും നിയമം കൊണ്ട് അത് തടഞ്ഞാൽ നല്ല സാഹിത്യം ഉണ്ടാവുകയില്ല എന്ന് പറയുന്നു. കാണാൻ ഭാഗിയുള്ളതിനെ നോക്കുന്നത് മനുഷ്യ സഹജം ആണ്. അത് സ്ത്രീ ആയാലും,പൂവ് ആയാലും,പ്രകൃതി ആയാലും ഭംഗി എന്നൊരു വികാരം മാത്രം ആണ് അവിടെയുള്ളത്. അതിനപ്പുറം കടക്കുമ്പോഴാണ്‌ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നിയമവും സദാചാര മര്യാദകളും പഠിപ്പിച്ചു പഠിപ്പിച്ചു പുതു തലമുറയെ മാനസിക വൈകല്യമുള്ളവരാക്കി തീർക്കും എന്നാണ് അവർ പറയുന്നത്.

ഒരു നിയമവും വ്യവസ്ഥയും ഉള്ളത് കൊണ്ടല്ലേ സമൂഹം പ്രശ്ങ്ങളില്ലാതെ മുന്നോട്ടു പോകുന്നത്? നിയന്ത്രണങ്ങളില്ലാതെ സമൂഹം നില നിൽക്കുമോ? സമൂഹത്തിന്റെ നില നിൽപ്പിനു വേണ്ടിയാണ് നിയന്ത്രണങ്ങൾ കൊണ്ട് വന്നത് തന്നെ.
വ്യവസ്ഥാപിത നിയമങ്ങളെ  പരിഹസിക്കുക എന്നത് ഇന്നൊരു ഫാഷൻ ആയിരിക്കുകയാണ്. അടുത്ത കാലത്തു ഒരു ചുംബന സമരം നടന്നല്ലോ. അതിനെ പിന്തുണക്കുന്ന കുറെ എഴുത്തുകാരും ഉണ്ടായി. അവരുടെ ആരുടെയെങ്കിലും പെൺ മക്കളോ ഭാര്യമാരോ ചുംബിക്കാൻ വേണ്ടി തെരുവിൽ ഉണ്ടായിരുന്നോ? ഇല്ല. വെറുതെ പ്രഖ്യാപനം നടത്താനും ഉൽബോധനം നടത്താനും എളുപ്പമാണ്. അതാണ് ഇവിടത്തെ എഴുത്തുകാരും ''സൊ കാൾഡ്'' ബുദ്ധികജീവികളും ചെയ്യുന്നത്. 

6 അഭിപ്രായങ്ങൾ:

  1. നല്ല ലേഖനം.ആഴത്തിൽ പഠിച്ചെഴുതിയിട്ടുണ്ട്‌..


    ന്നാ
    എനിയ്ക്ക്‌
    കിട്ടിയ
    ഒരു മെസേജ്‌ .





    (പതിനാല് സെക്കന്‍ഡ് ആരെങ്കിലും നോക്കിനിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ കേസെടുക്കാം; ഋഷിരാജ് സിങ്.-


    ഇപ്പൊൾ കിട്ടിയ വാർത്ത.

    പുതുക്കിയ സമയ പരിധികൾ:

    General : 14 sec
    SC /ST. : 50 sec
    OBC. : 35 sec
    കോങ്കണ്ണുള്ളവർ: 28 sec
    ന്യൂനപക്ഷം: കേസ്സില്ലാ😝)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ട്രോളുകൾ രസകരം തന്നെ. പക്ഷെ സ്ത്രീകളുടെ മേൽ ആക്രമണങ്ങൾ വർധിച്ചു വരുന്നു. അക്കാര്യം ഗൗരവമായി കാണേണ്ടതുണ്ട്.അവിടെയൊരു പെൺകുട്ടിയ്ക്ക് അങ്ങിനെ സംഭവിച്ചു എന്ന് പത്രത്തിൽ വായിച്ചു നമ്മൾകഷ്ട്ടം പറയും. പിന്നെ അതിനെ ഗൗനിക്കില്ല. നമുക്ക് അനുഭവപ്പെടുന്നത് വരെ. അതാണ് സുധീ നമ്മുടെ സമൂഹം..

      ഇല്ലാതാക്കൂ
  2. കുറച്ചു ദിവസം ഫോണ്‍ കേടായപ്പോ എന്തൊരു സമാധാനമായിരുന്നു... ട്രോള്‍ കണ്ടും വായിച്ചും മതിയായി :) അതിനിടയില്‍ ശരിക്കും എന്തായിരിക്കും ആ ഓഫീസര്‍ പറഞ്ഞിട്ടുണ്ടാവുക അല്ലെങ്കില്‍ പൊതുജനങ്ങളെ അറിയിക്കാന്‍ ഉദേശിച്ചതെന്നും എല്ലാവരും മറന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ മുബീ. അതെല്ലാവരും മറന്നു,സൗകര്യ പൂർവം.
      മാധ്യമങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് കാണിക്കാൻ ഒരു ഫോട്ടോ ഇട്ടിരുന്നു. ഒരു പെൺകുട്ടി വഴിയിൽ കൂടി നടന്നു പോകുന്നു.എതിരെ ഒരു ചെറുപ്പക്കാരനും. അപരിചിതർ, അങ്ങോട്ടും ഇങ്ങോട്ടും ശ്രദ്ധിക്കാതെ കടന്നു പോകുന്നു. കടന്നു പോകുന്ന ഒരു പോയിന്റിൽ അവരുടെ നിഴൽ മതിലിൽ പതിക്കുന്നു. രണ്ടു പേരും അടുത്ത് ചേർന്ന് ചുംബിച്ചു നിൽക്കുന്നത് പോലെ. ആ നിഴലാണ് സത്യം എന്ന പേരിൽ മാധ്യമങ്ങൾ കാണിക്കുന്നതും സമൂഹം കാണാൻ ഇഷ്ട്ടപ്പെടുന്നതും.

      ഇല്ലാതാക്കൂ
  3. വെറുതെ പ്രഖ്യാപനം നടത്താനും
    ഉൽബോധനം നടത്താനും എളുപ്പമാണ്.
    അതാണ് ഇവിടത്തെ എഴുത്തുകാരും ''സൊ
    കാൾഡ്'' ബുദ്ധികജീവികളും ചെയ്യുന്നത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് ശരിയാണ് മുരളീ. അധികാരത്തിൽ ഇരിക്കുന്നവരും ഒന്നും ചെയ്യാതെ ഉൽബോധനം മാത്രം നടത്തി ജീവിക്കുന്നു.

      ഇല്ലാതാക്കൂ