2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

Lalu Convicted

ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ ആണെന്ന് കോടതി വിധിച്ചിരിക്കുന്നു. കാലിത്തീറ്റ അഴിമതി ക്കേസിൽ. വിധി വ്യാഴാഴ്ച വരും. അപ്പോഴറിയാം എത്ര നാൾ ജയിലിൽ കിടക്കണമെന്ന്. 3 മുതൽ 7 വർഷ0 വരെ എത്രയും ആകാം.   

ആരായിരുന്നു ഈ യാദവ്ൻ? ബീഹാറിലെ മുഖ്യ മന്ത്രി. അത് കഴിഞ്ഞു ഭാരതത്തിന്റെ റെയിൽവേ മന്ത്രി. അതിനെക്കാളുപരി ഭാരതത്തിലെ ഭരണം നിയന്ത്രിച്ചിരുന്ന മനുഷ്യൻ. അയാൾ തന്നെ അയാളെ  പ്പറ്റി പറയുന്നതു    കേൾക്കൂ. "മൈം King maker ഹും".

കൊണ്ഗ്രസ്സിനു ഭരണത്തിൽ വരാൻ ലാലുവിന്റെ പാര്ട്ടിയുടെ സഹായം വേണ്ടിയിരുന്നു. അങ്ങിനെ ബാർഗൈൻ ചെയ്തു ലാലു മന്ത്രിയായി. കോൾ ഗേറ്റ് പോലുള്ള അഴിമ തികളിലൂടെ പ്രശസ്തനായ മൻ മോഹൻ സിംഗ് എന്നാ പ്രധാന മന്ത്രിയുടെ കീഴിൽ.

ലാലു അഴിമതി തുടങ്ങിയത് അതിനൊക്കെ വളരെ മുൻപ് ബീഹാർ മുഖ്യ മന്ത്രി ആയിരുന്നപ്പോഴാണ്. 900 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം  അന്നാണ് ഉണ്ടായത്. ഇല്ലാത്ത കാലികളുടെ സംഘടനകളുടെ പേരിൽ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും, മുഖ്യ മന്ത്രിയും എല്ലാരും ചേർന്നാണ് ഇത്രയും കോടി രൂപ സര്ക്കാരിന്റെ ,ജനങ്ങളുടെ പണം മോഷ്ടിച്ചത്. മറ്റൊരു മുഖ്യ മന്ത്രി കൂടി ലാലുവിനോടൊപ്പം അകത്തായിട്ടുണ്ട്. ജഗന്നാഥ മിശ്ര.

കേസു നീട്ടി ക്കൊണ്ടു പോകാൻ ലാലു കഴിവതും ശ്രമിച്ചു. അതിന്റെ ഫ ലമായാണ് കഴിഞ്ഞ 16 വർഷങ്ങൾ ആയി ഇത് നീണ്ടു  പോയത്. ഇനിയും ഇതേ ശ്രേണിയിൽ പ്പെട്ട കേസുകൾ വിധി പറയാനായി ഉണ്ട്.

എന്തൊരു അഹങ്കാരമായിരുന്നു ആ മനുഷ്യനു? ലോകത്തോട്‌ തന്നെ പുശ്ചം. അത് സംസാരത്തിൽ നിന്ന് തന്നെ വ്യക്തം. അങ്ങേരുടെ ഭാര്യയോ മോളോ ആയിരുന്നു തിരുവനന്തപുരത്ത് വന്നു ചോദ്യം ചോദിച്ചു ശല്യപ്പെടുത്തി എന്ന് പറഞ്ഞു അടിച്ചത്. വിധി കേൾക്കാ ൻ കോടതിയിൽ പോകുമ്പോഴും വലിയ സ്റ്റൈലിൽ ആയിരുന്നു. തിരിച്ചിറ ങ്ങിയപ്പൊഴൊ? കരഞ്ഞു കൊണ്ട്. ഇതാണ് ജീവിതം എന്ന് ഇപ്പോഴെങ്കിലും ഇവര്ക്ക് മനസ്സിലായാൽ മതിയായിരുന്നു.

ഈ അഴിമതി കേസിൽ തല്ക്കാലം രക്ഷപ്പെട്ടു നിൽക്കൂന്ന ഒരാളുണ്ട്. ഇപ്പോഴത്തെ മുഖ്യ മന്ത്രി നിതീഷ് കുമാർ. 1 കോടി രൂപയുടെ കേസു നിലവിലുണ്ട്. പക്ഷെ ഇനി കൊണ്ഗ്രസ്സിനു നിതീ ഷിനെ കൂട്ട് വേണ്ടത് കൊണ്ട് അത് പതുക്കെ കൊണ്ട് പോകുമെന്ന് കരുതാം. പക്ഷെ അടുത്ത തിരഞ്ഞെടുപ്പിന് ഇനി അധിക നാളുകൾ ഇല്ലല്ലോ. UPA ഇനി വരാനും പോകുന്നില്ല. അപ്പോൾ നിതീഷും കുടുങ്ങും.

അധികാരം കിട്ടിയത് കൊണ്ട് എന്തും ചെയ്യാമെന്ന് അഹങ്കരിക്കുന്ന കേരളത്തിലെ അഴിമതി രാഷ്ട്രീയക്കാര്ക്കും ഇതൊരു പാഠം ആകട്ടെ.   

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

Motor Vehicle Department

അൽപ്പന്മാരായ രാഷ്ട്രീയ മേലധികാരികളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കാത്ത  ഒരു ഉദ്യോഗസ്ഥൻ തലപ്പത്ത് എത്തിയതോടെ കേരളത്തിന്റെ മോട്ടോർ വാഹന വകുപ്പിന്റെ പ്രവർ ത്ത നം നല്ല നിലയിൽ പുരോഗമിക്കുന്നു. മാധ്യമങ്ങളും കൂടി വലിയ പിന്തുണ നല്കുന്നത് കൊണ്ടു മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും ഇടപെടാനോ എതിർക്കാനോ പറ്റാത്ത സ്ഥിതിയും ആയി. വകുപ്പിലെ ഉദ്യോഗസ്ഥരും അവസരത്തിന് ഒത്തുയർന്നു മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ജോലിയിൽ ആത്മാർഥത കാണിക്കുന്നു. ആളിനെ ഇടിച്ചിട്ട വാഹനം മാധ്യമങ്ങളിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും മറയ്ക്കാനായി തുണിയിട്ട് മൂടി കാവലും ഏർപ്പെടുത്തി കുറ്റവാളികളെ  സഹായിച്ച ഉദ്യോഗസ്ഥരുടെ കാലഘ ട്ടത്തിൽ നിന്നും ഇത്രയും പുരോഗതി ഉണ്ടായതിനു ഋഷി രാജ് സിംഗ് എന്ന ട്രാൻസ്പോർട്ട്  കമ്മീഷണർ അഭിനന്ദനം  അർഹിക്കുന്നു.  ജോലി ഇനിയും ധാരാളം ബാക്കിയുണ്ട് എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. 

ഇന്ന് പ്രാമുഖ്യം നൽകുന്നത് ഹെൽമ റ്റ് പിടിത്തത്തിനാണ്. ഈ മുൻഗണനാ ക്രമം മാറ്റേണ്ടി ഇരിക്കുന്നു. അമിത വേഗത, അലക്ഷ്യ ഡ്രൈവിംഗ്, അമിത ഭാരം കയറ്റൽ, ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങ ൾ, ഫിറ്റ്നസ് ഇല്ലാത്ത ഡ്രൈവർമാർ,  കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തുന്ന വാഹങ്ങൾ തുടങ്ങിയവയാണ് കൂടുതൽ അപകടകാരികൾ. അവ നിരപരാധികൾ ആയവരെയും അപകടത്തിൽ പെടുത്തുന്നു, കൂടുതൽ  മരണം വിതയ്ക്കുന്നു.  ഒരു ബസ്സപകടം എത്ര പേരുടെ  ജീവനാണ് എടുക്കുന്നത്? അമിത ഭാരം കയറ്റി അശ്രദ്ധയോടെ ഓടിക്കുന്ന ട്രക്കുകൾ രാത്രി കാലങ്ങളിൽ എത്ര കാർ യാത്രക്കാരുടെ ജീവനാണ് അപഹരിചിട്ടുള്ളത്.  അത്തരം അപകടങ്ങൾ മരണ സംഖ്യ കൂടുതൽ ഉയ ർത്തുന്നു.  അത് കൊണ്ടു ഇക്കാര്യങ്ങൾ നിയന്ത്രിക്കാനാണ് ആദ്യ പരിഗണന നൽകെണ്ടത്. ഹെൽമ റ്റ് അപകടങ്ങളിൽ മരിച്ചവരുടെ കണക്കും  മറ്റു വാഹനാപകടങ്ങളിൽ മരിച്ചവരുടെ കണക്കും ഒന്ന് താരതമ്യം ചെയ്തു   നോക്കൂ. അതിനാ ൽ ഹെൽമ റ്റ്  വേട്ടയ്ക്ക് ചിലവാക്കുന്ന സമയവും ആളുകളെയും കൂടുതൽ അപകടകാരികളായ മറ്റു നിയമ ലംഘനങ്ങൾ തടയാൻ ആണ് ഉപയോഗിക്കേണ്ടത്. 

വാഹന ഉടമകൾ സ്വന്തം നിലയിൽ "ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ" വച്ചാൽ അത് കുറ്റം. വാഹന നിർമാതാക്കൾ ഘടിപ്പിച്ചാൽ അത് കുറ്റമല്ല. ഇതേതു നിയമം സർക്കാരെ? രാജാവിനെക്കാളും രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്തരാണോ ഇതിനു പുറകിൽ? അതോ  കമ്മീഷണർ തന്നെയാണോ? മോട്ടോർ വെഹിക്കിൾ നിയമത്തിൽ നമ്പ ർ പെയിന്റ് വച്ച് എഴുതണം എന്നാണു. പതിറ്റാണ്ടുകൾക്ക് മുൻപ് പെയിന്റ് മാത്രം ഉണ്ടായിരുന്നപ്പോൾ എഴുതി വച്ച ഈ നിയമം കാലഹരണപ്പെട്ടു എന്നും  കാലം മാറി എന്നും മനസ്സിലാക്കണം.  ഇന്ന് സ്റ്റിക്കർ ഒട്ടിച്ചു നമ്പ ർ എഴുതുമ്പോൾ അത് കുറ്റകരം ആണെന്ന് പറയുന്നത് ശരി അല്ല.   നിയമം അനുസരിച്ച് ഓരോ സ്ഥലത്തും, അതായത് സിറ്റി ലിമിറ്റിലും ഹൈവെയിലും മറ്റും വേഗതക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതെല്ലവർക്കും  ബാധകവും ആണ്.  പക്ഷെ നമ്മുടെ  മന്ത്രിമാരും അവർക്ക്  അകമ്പടി  പോകുന്ന വാഹനങ്ങളും എല്ലായ്പ്പോഴും അമിത വേഗതയിൽ പോകുന്നത് കാണാറുണ്ടല്ലോ. ഇത് നിയമ ലംഘനം അല്ലെ? സിഗ്നൽ ലൈറ്റുകൾ ലംഘിക്കുന്നതും ഇവരുടെ പതിവാണ്. Supreme Court bench of justices G S Singhvi and V Gopala Gowda while hearing a PIL on misuse of red beacon said "We have noticed thousand times that vehicles cross the red light when the vehicle is fitted with beacon and siren," സി.സി.ടി.വി. ദ്രിശ്യങ്ങൾ നോക്കിയാൽ ഇത് കാണാം. ഇതിനെതിരെ നടപടി ഒന്നും എടുക്കാത്തത് എന്താണ്. ഇത്തരം വാഹനങ്ങൾ ഇടിച്ചു കുറെ മരണങ്ങൾ ഉണ്ടായിട്ടുമുണ്ട്‌.. ഇതിനു ഏതെങ്കിലും ലൈസൻസ്   കാൻസൽ ചെയ്തിട്ടുണ്ടോ?  നിയമം നടപ്പാക്കുന്നതിൽ  ആത്മാർഥത ഉണ്ടെങ്കിൽ നിയമം എല്ലാവർക്കും ബാധകം ആക്കണം. 

തോന്നിയത് പോലെ നമ്പർ എഴുതി വയ്ക്കുന്ന വാഹനങ്ങൾ ക്കെതിരെയുള്ള നടപടികളും വളരെ ആവശ്യം ആണ്. Government of India, Government of Kerala, Kerala State  എന്നെഴുതിയ ധാരാളം വാഹനങ്ങൾ റോഡിൽ കാണാം. നമ്പർ ബോർഡിൽ  MLA, MP, കമ്പനിയുടെ പേര് എന്നിവ എഴുതി വക്കുന്നതും കാണാം. ഇങ്ങിനെ എഴുതി  വക്കുന്നത് നിയമാനുസൃതം ആണോ? അത് തെറ്റാണെന്ന് പല കോടതി വിധികളും വന്നിട്ടുണ്ട്.അതിനു എതിരെയും നടപടി എടുക്കാൻ തയ്യാറാകണം. 

ചുവന്ന ബീക്കണ്‍  ലൈറ്റുകളും തെളിയിച്ചു സൈറ നും  മുഴക്കി വാഹങ്ങൾ പാഞ്ഞു പോകുന്നത് കണ്ടിട്ടുണ്ടല്ലോ. 2013 ആഗസ്റ്റ്‌ 13 നു സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. ജനങ്ങൾക്ക്‌ അസൌകര്യം ഉണ്ടാക്കുന്ന ഈ സൈറൻ എടുത്തു മാറ്റാൻ കോടതി പറയുകയുണ്ടായി. റൂൾ 108 നു എതിരാണെന്നും പറയുകയുണ്ടായി. ഇത് നടപ്പാകാനും അധികാരികൾ ബാധ്യസ്ഥരല്ലെ?

2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

Supreme Court-Negative vote.

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിരാകരിക്കാനുള്ള അവകാശം നൽകു ന്ന  ചരിത്ര പ്രധാനമായ സുപ്രീം കോടതി വിധി ജനാധിപത്യ പ്രക്രിയയിൽ ഒരു നാഴിക ക്കല്ലാണ്. കൊലപാതകികൾ ഉൾപ്പ ടെയുള്ള കുറ്റവാളികൾ നിർബ്ബാ ധം മത്സരിക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശം മാത്രം ആയിരുന്നു ഇത് വരെ ഒരു പൌരനു ഉണ്ടായിരുന്നത്. പുതിയ നിയമം നിലവിൽ വരുന്നതോടെ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം ആണ് ജനങ്ങൾക്ക്‌ വന്നു ചേരുന്നത്. വോട്ട് ചെയ്യാൻ പോകുന്നവർക്ക് ഇഷ്ട മില്ലെങ്കിൽ കൂടി  ഏതെങ്കിലും ഒരു സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കേണ്ടിയിരുന്ന സ്ഥിതി മാറി ആർക്കും വോട്ട് ചെയ്യാതെ എല്ലാവരെയും നിഷേധിക്കാനുള്ള അധികാരം ആണ് ജനത്തിനു കിട്ടിയിരിക്കുന്നത്. 

ഈ നിഷേധ വോട്ട് രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങളോടു ഉണ്ടായിരുന്ന മനോഭാവത്തിൽ മാറ്റം വരുത്തും. നിലവാരം ഇല്ലാത്ത  സ്ഥാനാർത്ഥികളെ നിർത്തി ജയിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ  കുടില തന്ത്രമാണ് ഇവിടെ അവസാനിക്കാൻ പോകുന്നത്. 

ഓരോ പാർട്ടിക്കും പ്രതിജ്ഞാ ബദ്ധരായ കുറെ അനുയായികൾ ഉണ്ട്. പക്ഷെ അവരെക്കാൾ ഭൂരിപക്ഷം നല്ല ഭരണത്തിന് വേണ്ടി വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ജനങ്ങളാണ്. സത്യത്തിൽ അവരുടെ വോട്ട് ആണ്സ്ഥാനാർത്ഥി യുടെ വിജയം  നിർണയിക്കുന്നത്.  ആ ജനതയ്ക്ക് ആണ് തങ്ങളുടെ വികാരം പ്രകടിപ്പിക്കാൻ അവസരം കിട്ടുന്നത്. അതിനാൽ ഈ വിധിയോടെ  കള്ളനെയും കൊലപാതകിയെയും സ്ഥാനാർത്ഥി ആകുന്ന പ്രവണത രാഷ്ട്രീയ പാർട്ടികൾ അവസാനിപ്പിക്കും. ജനങ്ങൾ പ്രതികരിക്കും എന്ന  തിരിച്ചറിവും ഭയവും  കളങ്കം ഇല്ലാത്ത സ്ഥാനാർത്ഥികളെ നിർത്താൻ അവരെ നിർബ്ബന്ധിതർ ആക്കും  എന്നുള്ളത് തീർച്ചയാണ്. 

ലോക സഭ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. സ്ഥാനാർഥികൾ കള്ളന്മാർ ആണെങ്കിൽ നമുക്ക് ഞെക്കാം പുതിയ ബട്ടണ്‍.. None Of The Above.

ഇനി ഇതിനെ എതിർക്കാ ൻ  മൻമോഹൻ സിംഗ്  ഓർഡിനൻസ് വല്ലതും കൊണ്ടു വരുമോ ആവോ? 

Gold Smuggling

Custom Preventive caught 20 kilos of gold smuggled  by two women concealing in their body at Kochi airport .One woman was pregnant and employing either pregnant women or women with small kids as carriers for smuggling is the modus operandi adopted by smugglers. It is ascertained smuggling of huge quantities of gold on earlier occasions also and this is stated to be tip of an iceberg.

The revelations in the smuggling show the involvement of top officers of Customs, DRI and CBI.  Customs Deputy Commissioner whom the CBI booked says he got Fayaz, the alleged king pin, introduced by a senior officer. Additional Director Revenue Intelligence admits it saying he has introduced Fayaz at the behest of an SP of CBI.

The Deputy Commissioner Customs also said that he was being framed by a senior woman officer as a revenge suspecting him being the person behind she caught earlier.

Another Deputy Commissioner of Customs says he was transferred from Kozhikkode Airport  back in 2007 for not obliging the same  Fayaz but refusing to clear his baggage of 1405 kilograms under door-to-door delivery against rules. He filed a report  to the Customs Commissioner same day and he was shunted out in a week's time.

What is happening in Customs Department? Why this mud slinging? 

Answer is simple. The usual script is senior Customs officials after enjoying the fruits wash off their hands and go scot free. In extreme cases they make use of their  connections in higher echelons to get away. Always the junior staff are made scapegoats and the CBI more than oblige as they get cases to boast and boost numbers. 

First time sharks got in the net and allegations and counter allegations started coming out.  Now only thing  to be seen is how the civil service brethren will help them out.

2013, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ART DIRECTORS

ഒരു സെറ്റിനു 58 ലക്ഷം രൂപ!

മലയാള സിനിമയിലെ ഒരു സെറ്റിന്റെ നിർമാണ ചിലവാണ്‌ ഈ പറഞ്ഞത്.
ആമേൻ എന്ന സിനിമയിലെ പള്ളി നിർമ്മിക്കാനാണ്  ഇത്രയും പണം ചിലവാക്കിയത്. ഇങ്ങിനെ ഒരു നാലഞ്ചു  സെറ്റിട്ടാൽ മൂന്നു  കോടി രൂപ തീർന്നു  കിട്ടുമല്ലോ.

മലയാളം സിനിമയുടെ ചെലവ് പോകുന്ന വഴി കണ്ടല്ലോ. 

ഒരു മലയാളം വാരികയിൽ സിനിമയിലെ കലാ സംവിധായകരുമായുള്ള  നടത്തിയ ഒരു ഇന്റർ വ്യൂ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ തങ്ങളുടെ കലാ വിരുതിനെ പ്പറ്റിയും  തങ്ങൾ  ഉണ്ടാക്കിയ സെറ്റ്കളുടെയും കഥകൾ വിവരിച്ചിരുന്നു.

ഇവരീ പറയുന്ന, പറഞ്ഞു അഭിമാനം കൊള്ളുന്ന സെറ്റുകൾക്ക് ഈ സിനിമയുടെ കഥയിൽ അത്രെയേറെ പ്രാധാന്യം ഉണ്ടോ? സാധാരണ ഏതെങ്കിലും പള്ളി ആയിരുന്നുവെങ്കിലും കഥാ ഗതിക്കോ സിനിമക്കൊ എന്തെങ്കിലും വ്യത്യാസം സംഭവിക്കുമായിരുന്നോ? ഇല്ല എന്ന് തന്നെയാണ് അതിനു ഉത്തരം.

ചില സിനിമകളിൽ  ഇത്തരം ചില  കാര്യങ്ങൾക്ക്  പ്രാധാന്യം ഉണ്ട്. ഉദാഹരണത്തിന് Bridge on the River Kwai എന്ന സിനിമയിൽ ബ്രിട്ജിനു വളരെ പ്രാധാന്യം ഉണ്ട്. അങ്ങിനെ പലതും. ഇവിടെ അത്തരം പ്രാധാന്യം ഒന്നും ഈ പള്ളിക്ക് ഇല്ല. വെറുതെ 58 ലക്ഷം കളഞ്ഞു. അത്ര തന്നെ.

പിന്നെ എന്തിനാണീ പാഴ്ചിലവ്? ഇത്തരം സെറ്റുകൾ കൊണ്ടു ആർക്കെ ങ്കിലും പ്രയോജനം ഉണ്ടോ? ഷൂട്ട്‌ കഴിഞ്ഞു അതെല്ലാം പൊളിച്ചു കളയും. അല്ലെങ്കിൽ തന്നെ മലയാള സിനിമ പ്രതിസന്ധിയിൽ ആണ്. അതിനിടയിൽ ആണ് സംവിധാനം എന്തെന്നറിയാത്ത കുറെ പുതിയ സംവിധായകരും നിർമ്മാതാക്കൾ എന്ന ലേബലിൽ കുറെ പ ണ ചാക്കുകളും.  താടിയും മുടിയും വളർതിയ കുറെ കൊച്ചിക്കാരായ അഭിനേതാക്കൾ പയ്യന്മാരും. 

പാവം പ്രേക്ഷകരുടെ കയ്യിൽ നിന്നും കിട്ടുന്ന പണം, സാറ്റലൈറ്റ് റൈറ്റിന്റെ കാശ്. അങ്ങിനെ നിർമാ താവിനു ലാഭം.

പുതു മുഖ സംവിധായകരോടും ഇത്തരം Art director മാരോടും ഒരപേക്ഷ. വെറുതെ ഇങ്ങിനെ പണവും വസ്തുക്കളും പാഴാക്കി കളയരുത്. ഒരു കാര്യം കൂടി. സ്റ്റണ്ട്  സീനുകളിൽ മാർക്കറ്റിൽ വച്ചിരിക്കുന്ന   പച്ചക്കറിയും, പഴങ്ങളും, പൂക്കളും,മത്സ്യം, മണ്‍  ക ലങ്ങൾ  തുടങ്ങി  മറ്റു വസ്തുക്കളും നായകനും വില്ലൻ ഗാങ്ങുകളും കൂടി അടി കൂടി ചവുട്ടി നശിപ്പിക്കുന്ന പ്രവണത കൂടി നിറുത്തണം. പച്ചക്കറിക്കും പഴങ്ങൾക്കും  എന്തൊരു തീ വിലയാണ്. വെറുതെ എന്തിനു നശിപ്പിക്കണം? അത് കൊണ്ട് അടിക്കു പ്രത്യേക ഇഫക്റ്റ് ഒന്നും വരാൻ പോകുന്നില്ല. 


ആദ്യം ഒരു നല്ല സിനിമ എങ്ങിനെ എടുക്കാമെന്ന് പഠിക്കൂ. 

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

Dr. Alfeen A. Varghese

About a doctor.The article was in a Malayalam weekly.  A Keralite studied in Bangalore. After MBBS the young girl went to Kachva a remote village in Mirzapur in Uttar Pradesh to serve the poor. She served the village people. After marriage went back to another  village hospital along with her doctor  husband. A Christian hospital in Sonbhadra village in UP. They thought their MBBS was not enough and took MD. Returned to Sonbhadra village hospital. She got GP approval in UK. But still UK did not fascinated her.She moved to Australia. Started a hospital in rural area in Australia, Daintree Medical Centre. Providing medical treatment at a low cost."The practice is based on the principle that good quality health care should be accessible to all".

This shows the commitment of the doctor  in helping the poor.What if all doctors are like them? Most are bewitched by money, power and love for lavish life. 

There may be many such dedicated and selfless Indian doctors in various parts of the world. Our conditions in India is no better. The medical field has become a place of exploitation. Only the rich can afford proper treatment.The poor patients here are the worst sufferers.

So why can't these doctors return to their native places and give their service to the poor?

We need you here in India.

2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

Miss America

ഭാരത വംശജ ആയ  ഒരു പെണ്‍  കുട്ടി ആണ് അമേരിക്കൻ സുന്ദരി ആയി ഈ വർഷം തിര ഞ്ഞെടുക്കപ്പെട്ടത്. Nina Davuluri. 

അൽപ്പ വസ്ത്ര ധാരികളായി ( ബ്രായും ഷട്ടിയും മാത്രമായി)കുറെ കഴുകൻ കണ്ണുകൾക്ക്‌ മുൻപിലൂടെ നിതംബവും കുലുക്കി (cat walk) നടക്കുന്ന കുറെ പെണ്‍ കുട്ടികൾ. പിന്നെ കുളിക്കുന്ന സുന്ദരികൾ. ഏതോ മാനദണ്ഡങ്ങൾ വച്ച് അവർ വിജയിയെ നിശ്ചയിക്കുന്നു. എന്താണ് സൗന്ദര്യത്തിന്റെ മാനദണ്ഡം? 36 മാറിടമോ 37 നിതംബമോ ആണോ?

 ഇഞ്ചിൽ അളക്കുന്ന സൗന്ദര്യം!

ഈ സൗന്ദര്യ മത്സരങ്ങളെല്ലാം കോർപ്പരേറ്റുകളുടെ വാണിജ്യ തന്ത്രം മാത്രമാണ്. അതറിയാതെ ശരീരം കാണി ച്ചായാലും പണം ഉണ്ടാക്കാൻ നമ്മുടെ പെണ്‍ കൊടികളും. കേരളത്തിൽ നടക്കുന്ന ചില സൌന്ദര്യ മത്സരങ്ങൾ കണ്ടിട്ടില്ലേ? അവസാനം ഒരു ചോദ്യം. നിങ്ങൾ ലോകത്തിനു വേണ്ടി എന്ത് ചെയ്യും എന്നിങ്ങിനെയുള്ള ചില വിഡ്ഢി ചോദ്യങ്ങൾ. ഉടൻ വരും ഉത്തരം. "നമ്മുടെ നാറ്റിലെ പാവങ്ങളെ സഹായിച്ച് നാൻ ജീവിക്കും". കിട്ടിയ പണവും കൊണ്ടു മുങ്ങിയാൽ ഈ കൂട്ടരെ പിന്നീട് കാണുന്നത് സിനിമയിലോ സീരിയലിലോ ആകും.

KSRTC

കെ.എസ്.ആർ.ടി.സി. യുടെ നഷ്ടത്തിന് കാരണം മാനേജ്മെന്റിന്റെ കെടു കാര്യസ്തത ആണെന്നുള്ള സുപ്രീം കോടതിയുടെ പരാമർശം ഒരു നഗ്ന സത്യം ആണെന്ന്  മലയാളിക്ക്പണ്ടേ  അറിയാം. ഡീസൽ സബ്സിഡി ഇല്ലെങ്കിൽ കെ.എസ്.ആർ.ടി.സി.തകരും എന്ന ഗതാഗത മന്ത്രി ആര്യാടൻ മുഹമ്മദിന്റെ വിലാപം  തന്നെ ഇതിനൊരു ഉദാഹരണം ആണ്. സുപ്രീ കോടതി വിധി മറയാക്കി ഉത്തരവാദിത്വത്തിൽ നിന്നും കൈ കഴുകി രക്ഷപ്പെടാനുള്ള മന്ത്രിയുടെ തന്ത്രം.

മറ്റു പൊതു മേഖലാ സ്ഥാപനങ്ങൾ പോലെ കെ.എസ്.ആർ.ടി.സി യെയും ഒരു വെള്ളാന ആക്കി മാറ്റിയിരിക്കുകയാണ് രാഷ്ട്രീയക്കാരും മന്ത്രിമാരും ചേർന്ന്. സ്വകാര്യ ബസ്‌ മുതലാളിമാർ ഒരു ബസിൽ തുടങ്ങി ലാഭം നേടി പുതിയ ബസുകൾ വാങ്ങി ക്കൂട്ടുമ്പോൾ സർക്കാർ ബസുകൾ മാത്രം എന്താണ് നഷ്ടത്തിൽ ഓടുന്നത്? കെ.എസ്.ആർ.ടി.സി ക്കാണെങ്കിൽ  സംവരണ ആനുകൂല്യവും ഉണ്ട്. കേരളത്തിലെ ഭൂരിപക്ഷം റൂട്ടുകളും ദേശസാൽക്കരിച്ച്  കെ.എസ്.ആർ.ടി.സി ക്ക് നൽ കിയിരിക്കുകയാണ്. ഭൂരി ഭാഗം ജനങ്ങളും ബസുകളെ ആശ്രയിക്കുന്നവരും ആണ്.അങ്ങിനെ കളിയിക്കാവിള മുതൽ കാസർകോട് വരെ ബസ് ഓടിക്കാനുള്ള കുത്തക ഉള്ള കെ.എസ്.ആർ.ടി.സി എങ്ങിനെയാണ് നഷ്ടത്തിൽ ആകുന്നത്? മാനേജ്മെന്റിന്റെ താൽപ്പര്യം ഇല്ലായ്മയും  കഴിവ് കേടും മാത്രം ആണിതിന് കാരണം എന്നറിയാൻ സുപ്രീം കോടതി വരെ പോകേണ്ട ആവശ്യം ഇല്ല. ബസ് നടത്തിപ്പിന്റെ അപാകതകൾ പരിഹരിക്കുന്നതിന് പകരംസ്ഥാപനം തന്നെ അടച്ചു പൂട്ടുക എന്ന എളുപ്പ വഴി  മന്ത്രി തെരെഞ്ഞെടുത്തത്‌ രാഷ്ട്രീയക്കാരുടെ ജനങ്ങളോടുള്ള പ്രതിബദ്ധത ആണ് കാണിക്കുന്നത്.

 തിരുവനന്തപുരം നഗരത്തിൽ  വേളി, ശംഖും മുഖം എന്നിവിടങ്ങളിലേക്ക് പോകുന്ന ഓരോ കെ.എസ്.ആർ.ടി.സി സിറ്റി ബസിനു മുന്നിലും ഫുൾ ആളെ എടുത്തു "സ്റ്റെജ് കാരിയെർസ്" എന്ന ലേബലിൽ ഉള്ള അനധികൃത സ്വകാര്യ ബസുകൾ ഓടുന്നു എന്നും ഓവർ ടേക്ക് ചെയ്യുകയോ  എതിർക്കുകയോ ചെയ്യുന്ന   കെ.എസ്.ആർ.ടി.സി ഡ്രൈവർ മാരെ മർദിക്കുകയും ചെയ്യുന്നു എന്ന ഒരു   വാർത്ത അടുത്തിടെ മാതൃഭൂമി 'നഗര'ത്തിൽ വന്നിരുന്നു. ഗതാഗത മന്ത്രിയുടെയും, ആഭ്യന്തര മന്ത്രിയുടെയും, ട്രാൻസ്പോർട്ട് കമ്മീഷനറുടെയും മൂക്കിൻ കീഴിൽ നടക്കുന്ന സംഭവം ആണിത്. തിരുവനന്തപുരത്തു നിന്നും  വോൾവോ, മെഴ്സിഡസ് ഉൾപ്പടെയുള്ള  നൂറു കണക്കിന് ബസുകൾ ആണ് കേരളത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലും ഉള്ള എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലേക്കും നിറച്ചു യാത്രക്കാരുമായി  ദിവസേന  പുറപ്പെടുന്നത്. എറണാകുളം തുടങ്ങിയ മറ്റു സ്ഥലങ്ങളിൽ നിന്നും ഇത്തരം ധാരാളം ബസുകൾ പോകുന്നുണ്ട്.മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാലാണ് അപകടകരമായ വേഗതയിൽ ഓടുന്ന ഈ ബസുകളിൽ ജനം  യാത്ര ചെയ്യുന്നത്. 151 കിലോ മീറ്റർ വേഗതയിൽ ഓടുന്ന ഇത്തരം ഒരു സർവീസ്  ബസ് നമ്മുടെ അധികാരികൾ റഡാറിൽ പകർത്തി.

ശരിയായി സർവീസ് നടത്താൻ താൽപ്പര്യമില്ലാത്തതാണ് കെ.എസ്.ആർ.ടി.സി യുടെ  പ്രശ്നം. ഇവർക്ക്  ദീർഘ  ദൂര സർവീസുകൾ നന്നായി നടത്തിക്കൂടെ?  ബാംഗലോർ, ചെന്നൈ,മംഗലാപുരം,ഹൈദ രാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കും കേരളത്തിലെ മറ്റു പ്രധാന നഗരങ്ങളിലേക്കും?  ഓണ്‍ ലൈൻ റിസർവേഷൻ നടപ്പിലാക്കണം. എങ്ങിനെ ലാഭ കരമായി നടത്തണം എന്നറിയണമെങ്കിൽ സ്വകാര്യ ബസ്‌ കാരോട് ചോദിച്ചറിയൂ. സർക്കാർ ബസ് എന്ന വിശ്വാസ്യത ഉള്ളതിനാൽ യാത്രക്കാർ കെ.എസ്.ആർ.ടി.സി prefer ചെയ്യും എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. കൃത്യ നിഷ്ടത യും സമയവും പാലിക്കണം എന്ന ഒരു കാര്യം മാത്രം. സ്വകാര്യ ബസുകാരെ  ലാഭത്തിൽ ആക്കാനാണ് ദീർഘ  ദൂര സർവീസുകൾ നടത്താത്തത് എന്നാണ് പറഞ്ഞു കേൾക്കുന്നത്.

അത് പോലെ സർവീസിനു വേണ്ടി സർവീസ് നടത്തി കാലി വണ്ടികൾ ഓടിക്കാതെ സമയം ക്രമീകരിച്ചു സർവീസ് നടത്തിക്കൂടെ? ഓരോ ഡിപ്പൊയിലും അവിടത്തെ ആവശ്യം അനുസരിച്ചുള്ള സർവീസുകൾ ക്രമീകരിക്കുക. റെയിൽവേ സ്റ്റേ ഷനുകളി ൽ നിന്നും ബസ് സർവീസുകൾ തുടങ്ങാമല്ലോ?

പിന്നീടുള്ളത് ബസ്-തൊഴിലാളി അനുപാതം കുറയ്ക്കുക എന്നുള്ളതാണ്. ഓരോ ബസിനും ആവശ്യം ഉള്ള ജീവനക്കാരെ മാത്രം നില നിർത്തുക. രാഷ്ട്രീയ- ബന്ധു ജനങ്ങളെ കുത്തി തിരുകാനുള്ള സ്ഥലം ആക്കി മാറ്റരുത് ഇതിനെ. ഓരോ ജീവനക്കാരനിൽ നിന്നും കിട്ടേണ്ട ജോലി കിട്ടുന്നു എന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വം അധികാരികൾ നിറവേറ്റുക.

 ജനങ്ങളെ സേവിക്കുന്നതിനു   വലിയ  ശമ്പളവും അലവൻസുകളും പെൻഷൻ പോലും കിട്ടുന്ന എം.പി., എം.എൽ.എ.  എന്നിവർക്കും മാന്യമായ  ശമ്പള൦ കിട്ടുന്ന മാധ്യമ പ്രവർത്തകർക്കും ഓസ്‌  പാസ് കൊടുക്കുന്ന പരിപാടി നിർത്തലാക്കണം. ഇവർക്കിതിന്റെ ആവശ്യം ഉണ്ടോ? അത് നൽകാൻ കെ.എസ്.ആർ.ടി.സി ക്ക് എന്ത് ബാധ്യത ആണുള്ളത്? പാവങ്ങൾ ടിക്കറ്റ്‌ എടുത്തു പോകുന്ന പണം ജന പ്രധിനിധികൾക്ക് സൌജന്യം ആയി യാത്ര ചെയ്യാൻ ഉപയോഗിക്കുക എന്ന മോശപ്പെട്ട കാര്യം ഉടൻ നിർത്തലാക്കണം.

സേവന മേഖല എന്ന നിലയിൽ ലാഭകരം അല്ലാത്ത റൂട്ടുകളിൽ സർവീസ് നടത്തുന്നു എന്നതാണ് നഷ്ട്ടത്തിന്  പ്രധാന കാരണം ആയി അധികാരികൾ എന്നും പറഞ്ഞു നടക്കുന്നത്. ഇതെത്രത്തോളം വാസ്തവം ആണ്? നഷ്ട്ടത്തിന്റെ കണക്കുണ്ടോ ? ഏതൊക്കെ റൂട്ടുകൾ ആണിവയെന്നു നോക്കിയിട്ടുണ്ടോ? ആ റൂട്ടുകൾ ലാഭകരമാക്കാൻ എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിട്ടുണ്ടോ ?  അഥവാ നഷ്ട്ടം ആണെങ്കിൽ തന്നെ മറ്റു സർവീസുകളിൽ നിന്നും ഉള്ള ലാഭം അഡ്ജസ്റ്റ് ചെയ്‌താൽ പോരെ?

 എവിടെയാണ് നഷ്ട്ടം സംഭവിക്കുന്നത്, അതിനു കാരണം എന്ത് എന്ന് കണ്ടു പിടിക്കുക എന്ന അടിസ്ഥാന തത്വം പ്രാവർത്തികം ആക്കാനുള്ള സാമാന്യ ബുദ്ധി അധികാരികൾക്ക് ഉണ്ടാകട്ടെ. അങ്ങിനെ നഷ്ടത്തിൽ നിന്നും കെ.എസ്.ആർ.ടി.സി യെ കര കയറ്റാം.

2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

Rape in Australia

മലയാളി എവിടെ ആയാ ലും മലയാളി തന്നെ. അമേരിക്കയിൽ ആയാലും ആഫ്രിക്കയിൽ ആയാലും ലൈംഗിക പീഡനം കേസിൽ പെടും. 

ആസ്ട്രേലിയയിൽ ഒരു മലയാളി ഡോക്ടർ ബലാത്സംഗ കേസിൽ കുറ്റക്കാരനെന്നു ആസ്ട്രേലിയൻ കോടതി  കണ്ടെത്തിയിരിക്കുന്നു. തന്റെ ക്ലിനിക്കിൽ വന്ന രണ്ടു സ്ത്രീകളെ  പരിശോധനയുടെ ഭാഗമായി അവരുടെ സമ്മതം ഇല്ലാതെ വിരൽ കടത്തി vaginal examination നടത്തി എന്നാണ് കേസ്. മൂന്നാമതൊരു സ്ത്രീയും പരാതിയും ആയി വന്നു എന്ന് പറയുന്നു. 

"Put simply, Dr Gopal could have been both substandard as a GP and still have carried out the vaginal examination for a sexual, non-medical purpose," Crown prosecutor Lesley Taylor said. 
Defence barrister Michael Tovey said  Dr Gopal, who suffered from an obsessive compulsive disorder and anxiety, had been seen to have "shaking hands in respect of ear procedures, eye procedures, suturing and shaking generally; that he was clumsy and awkward, and that must affect his physical examinations".


ഏതാണ് സത്യം?

ഡോക്ടറെ റിമാൻഡ് ചെയ്തിരിക്കുകയാണ് സെപ്റ്റംബർ 26 ൻറെ വിധി പറയുന്നതിനുള്ള ഹിയറിംഗ് വരെ.

 വിധി കാത്തിരുന്നു കാണാം.

ആസ്ട്രേലിയയിൽ ഉള്ള മലയാളി ഡോക്ടർമാർക്കെല്ലാം നാണക്കേട്‌., .   
കൂടെ എല്ലാ മലയാളികൾക്കും. 

2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

National Anthem-Insult to

ദേശ സ്നേഹികൾ പാവനമായി ക്കരുതുന്ന നമ്മുടെ ദേശീയ ഗാനത്തെ ഒരു പൊതു പരിപാടിയിൽ വച്ച് വികലമായി ആലപിച്ചു അപമാനിക്കുകയുണ്ടായി.   ഉപരാഷ്ട്ര പതി, കേരള മുഖ്യ മന്ത്രി,കേന്ദ്ര മന്ത്രി, സംസ്ഥാന മന്ത്രിമാർ തുടങ്ങി വിശിഷ്ടാതിഥികൾ സന്നിഹിതരായിരുന്ന   ഒരു വേദിയിൽ വച്ചാണിത് സംഭവിച്ചത് എന്നുള്ളത് ഇതിൻറെ ഗൌരവം വർധിപ്പിക്കുന്നു. ജന ഗണ മന ശരിയായി അറിയാത്ത ഒരാൾ അക്ഷരത്തെറ്റോടു  കൂടി, ഉച്ചാരണ  ശുദ്ധി ഇല്ലാതെ, ചില വരികൾ തന്നെ വിട്ട് വിലക്ഷണമായി ആണ് പാടിയത്.സാധാരണയായി 52 സെക്കന്റ് ആണ് ജന ഗണ മന പാടാൻ എടുക്കുന്നത്. 

ദേശീയ ഗാനത്തിന് അർഹിക്കുന്ന പ്രാധാന്യം നൽകുന്നില്ല എന്നതാണ്‌ എങ്ങിനെ എങ്കിലും പാടുന്നതിന്റെ കാരണം.ദേശീയ ഗാനം ആലപിക്കുമ്പോൾ ഓരോ ഭാരതീയനും അഭിമാനം കൊള്ളണം എന്നാണു 1950ൽ കോണ്‍സ്റ്റിസ്റ്റുവൻറ്റ്  അസ്സംബ്ലി ഔദ്യോഗികമായി അംഗീകരിച്ചപ്പോൾ അതിൻറെ ശിൽപ്പികൾ വിചാരിച്ചത് എന്ന് വേണം കരുതാൻ.ഇന്നിത് വെറും ഒരു ചടങ്ങായി മാറി. ഒരു പരിപാടി അവസാനിപ്പിക്കാനുള്ള ധൃതിയിൽ കാട്ടിക്കൂട്ടുന്ന ഒന്ന്. ദേശീയ ഗാനത്തെ അപമാനിച്ച കേസിൽ പ്പെട്ട കേന്ദ്ര മന്ത്രി ശശി തരൂറിന് അവാർഡ് കൊടുക്കാനുള്ള ചടങ്ങിലായിരുന്നു പ്രസ്തുത സംഭവം നടന്നത് എന്നത് വളരെ രസകരം ആയിരിക്കുന്നു. ഉപ രാഷ്ട്രപതിയെപ്പോലെ ഉള്ള വിശിഷ്ടാഥിതികൾ പങ്കെടുക്കുന്ന പരിപാടി ആയിട്ടു   കൂടി ദേശീയ ഗാനത്തിന് ബഹുമാനം നൽകാൻ കഴിഞ്ഞില്ല എന്നത് സംഘാടകരുടെയും ആതിഥെയരായ കേരള സർക്കാരിന്റെയും കൃത്യ വിലോപമായി ക്കാണാം.

ഇതിലും ഗുരുതരമായിരുന്നു മുഖ്യ മന്ത്രിയുടെ പ്രതികരണം. 'എല്ലാവരും നന്നായി പാടി ക്കൊള്ളണം എന്നില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എത്ര ലാഘവത്തോടെയുള്ള മറുപടി! ഇതൊരു പാട്ടു  കച്ചേരിയോ ഗാന മേളയോ ആയിരുന്നില്ലല്ലോ. ദേശീയ ഗാനാലാപനം ആയിരുന്നല്ലോ. എല്ലാവരും യേശുദാസിനെ പ്പോലെ  പാടണം എന്നും  ആരും പറയുന്നില്ല. പക്ഷേ എന്താണ് പാടുന്നതെന്ന് എന്നെങ്കിലും പാടുന്ന ആൾ അറിഞ്ഞിരിക്കേണ്ടതല്ലേ? വിനയാന്വിതനായ മുഖ്യ മന്ത്രിക്ക് ഇതൊന്നും ഒരു പ്രശ്നം ആയിരിക്കുകില്ല. പക്ഷെ മലയാളികളുടെ അഭിമാനത്തിന് ആണിവിടെ  മുറിവേറ്റത്.

2013, സെപ്റ്റംബർ 10, ചൊവ്വാഴ്ച

Solar- KC JOSEPH


സോളാർ- നെല്ലും പതിരും എന്നുള്ള മന്ത്രി കെ.സി. ജോസഫിന്റെ ലേഖനം   മാതൃഭൂമി ദിന പത്രത്തിന്റെ  7.9.13-രണ്ടു ലക്കങ്ങളിൽ വന്നു.

സോളാർ കേസിലെ  "നെല്ലും പതിരും" തിരിക്കാനുള്ള മന്ത്രി കെ.സി.ജോസഫിൻറെ യജ്ഞം പ്രതീക്ഷിച്ചത് പോലെ പതിരിന്റെ പൊടി പടലം പരത്തി നെല്ല് മറയ്ക്കാനുള്ള ഒരു വിഫല  ശ്രമം ആയി. അപ്രസക്തമായ കാര്യങ്ങൾ വിശദീകരിക്കുകയും തങ്ങൾക്കു നേരെ ഉള്ള ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതിരിക്കുകയും പകരം പ്രതിപക്ഷ നേതാവിനും   മാർക്സിസ്റ്റ്‌ പാർടിക്കും എതിരെ ആരോപണം  ഉന്നയിക്കുകയും ചെയ്യുക എന്ന കോണ്‍ഗ്രസിൻറെ ചാനൽ വക്താക്കളുടെ സ്ഥിരം അധര വ്യായാമം അച്ചടി മഷി പുരണ്ടു വന്നു എന്നൊരു വ്യത്യാസം മാത്രം.രാഷ്ട്രീയ ചായ്‌വ് ഇല്ലാത്ത സാധാരണ ജനങ്ങൾക്ക്‌ സത്യാവസ്ഥ അറിയാനുള്ള അവകാശം ഉണ്ടെന്നുള്ള വസ്തുത മനസ്സിലാക്കാതെയാണ് ഇവരുടെ വൃഥാ പ്രകടനം.

യുക്തി രഹിതമായ കുറെ വാദങ്ങളാണ് മന്ത്രി നിരത്തുന്നത്. "സർക്കാരിന്റെ ഒരു പൈസ പോലും നഷ്ട്ടപ്പെട്ടില്ല" എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. എത്ര ബാലിശമാണ് ഈ വാദം? ബണ്ടി ചോറിനെ അറസ്റ്റ് ചെയ്തത് സർക്കാരിന്റെ പൈസ മോഷ്ട്ടിച്ചത് കൊണ്ടാണോ? ടോട്ടൽ ഫോർ യു വിലും അത് പോലുള്ള തട്ടിപ്പിലും കേസ് എടുത്തതും പ്രതികളെ അറസ്റ്റ് ചെയ്തതും സർക്കാർ ഖജനാവിൽ നിന്നും പണം നഷ്ട്ടപ്പെട്ടത്‌ കൊണ്ടാണോ?

മുഖ്യ മന്ത്രിയുടെ സ്റ്റാഫിലെ മൂന്ന് അംഗങ്ങൾക്കെതിരെ ആരോപണം ഉയർന്നതിന് അവരെ സ്ഥാനങ്ങളിൽ നിന്നും നീക്കി എന്ന് പറയുന്നു.അത്  മാത്രം മതിയോ? അവർക്ക് ആ കുറ്റത്തിൽ എത്ര മാത്രം പങ്കുണ്ട്, എന്തൊക്കെയാണ് അവർക്ക് പങ്ക്,കൂടുതൽ സ്റ്റാഫിനു പങ്കുണ്ടോ എന്നുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കണം എന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാവർക്കും അറിയാം. അവിടെ മന്ത്രി മൌനം പാലിക്കുന്നു.

ആരും മുഖ്യ മന്ത്രിക്ക് എതിരെ  പരാമർശം ഒന്നും നടത്തിയിട്ടില്ല എന്നാണ് ശ്രീ ജോസഫിൻറെ  പ്രഖ്യാപനം. ഇത് സത്യ വിരുദ്ധമല്ലേ? ശ്രീധരൻ നായർ എന്ന വ്യക്തി, താൻ സരിതയോടൊപ്പം സെക്രട്ടേറി യറ്റിൽ പ്പോയി മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടെന്നും മുഖ്യ മന്ത്രി പ്രോത്സാഹിപ്പിച്ചത്  അനുസരിച്ചാണ് ലക്ഷങ്ങൾ സരിതയ്ക്ക് കൊടുത്തതെന്നും പറയുന്നത് ചാനലിൽ കേരളത്തിലെ ജനങ്ങൾ കണ്ടിട്ടുണ്ട്.ഇതേ കാര്യം സെക്ഷൻ 164 അനുസരിച്ച് മജിസ്ട്രേറ്റ് മുന്നാകെ നല്കിയിട്ടുണ്ട് എന്നും പറയുകയുണ്ടായി.

ടി.സി. മാത്യു എന്നൊരാൾ, സരിത (അന്ന് ലക്ഷ്മി നായർ) തന്നെ 1 കോടി രൂപ പറ്റിച്ചു എന്നും സരിതയ്ക്ക് മുഖ്യ മന്ത്രിയുമായി അടുപ്പമുള്ളത് കൊണ്ട് 2013 മാർച്ച് 30 ന് താൻ മുഖ്യ മന്ത്രിയുടെ വസതിയിൽ പോയി അദേഹത്തെ കണ്ട് ഇക്കാര്യം പറഞ്ഞു എന്നും TV ചാനലിൽ പറയുകയുണ്ടായി. ഇതെല്ലാം മുഖ്യ മന്ത്രിക്കെതിരെ ഉള്ള പരാമർശങ്ങൾ അല്ലേ?

മുഖ്യ മന്ത്രിയുടെ ഓഫീസിലെ CCTV ദൃശ്യങ്ങൾ പരിശോധിക്കാൻ സി.പി.എം. നിർദേശിക്കുന്ന  വിദഗ്ദ്ധനെ വക്കാമെന്നു പറഞ്ഞു എന്ന് മന്ത്രി പറയുന്നു. കേസന്വേഷണം നടത്തുന്നത് രാഷ്ട്രീയ പാർട്ടികൾ ആണോ?

ആരും ആകാശത്ത് നിന്നും അടർന്നു വീണവരല്ല എന്നും അവർക്ക് വ്യക്തമായ രാഷ്ട്രീയ പശ്ചാത്തലം ഉണ്ടെന്നു൦ ഹൈകോടതി ജഡ്ജിമാരെക്കുറിച്ച് മന്ത്രി പറയുന്നുണ്ട്. ഭരണ ഘടന അനുസരിച്ച് സത്യ പ്രതിഞ്ജ എടുത്ത ഒരു മന്ത്രിയിൽ നിന്നും ഇത്തരം ഒരു പരാമർശം വരുന്നത് ശരിയാണോ എന്ന് ഭരണ ഘടനാ വിദഗ്ദ്ധർ പറയട്ടെ.

എന്താണ് നടന്നതെന്ന് ജനങ്ങൾക്ക്‌ ഏകദേശം അറിയാം. സത്യം എത്ര നാൾ മൂടി വയ്ക്കാൻ കഴിയും എന്ന് കാത്തിരിക്കുകയാണ് ജനങ്ങൾ. 


2013, സെപ്റ്റംബർ 8, ഞായറാഴ്‌ച

Ananthapuri FM

അനന്തപുരി FM മറ്റ് FM കളിൽ നിന്നും ഗുണ പരമായ വ്യത്യസ്തത  പുലർത്തുന്നുണ്ട്. സർക്കാരിന്റെ മാധ്യമം എന്ന പരിമിതിക്കുള്ളിൽ നിന്ന് തന്നെ.    

ഇടയ്ക്കിടെ   പ്രത്യേക ഗാനോപഹാരം എന്ന പരിപാടി  ഉണ്ട്. അത്   അവതരിപ്പിക്കുന്നത് സിനിമ,സംഗീത,സാഹിത്യ മേഖലകളിലെ പ്രശസ്തർ ആണല്ലോ?  അവരുടെ ഗാന സംബന്ധമായ അനുഭവങ്ങളും അവർ ഇഷ്ടപ്പെടുന്ന ഗാനങ്ങളുടെ പ്രത്യേകതയും ആണ് അവരിൽ  നിന്നും ജനം  പ്രതീക്ഷിക്കുന്നത്. അല്ലാതെ അവരുടെ പൊങ്ങച്ചം കേൾക്കാനല്ല. ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാൻ ആയിരം എളുപ്പ വഴികൾ ഉള്ള ഈ ആധുനിക കാലത്ത് അതിനു വേണ്ടി ആരും റേഡിയോ വയ്ക്കില്ല എന്നറിയാമല്ലോ. 

ഇന്ന് രാവിലെ പ്രത്യേക ഗാനോപഹാരംഅവതരിപ്പിച്ചത്   ശരത് ആയിരുന്നു. പാട്ട് റിയാലിറ്റി ഷോകളിൽ അരോചകമായ കൊച്ചു വർത്തമാനങ്ങൾ കൊണ്ടും വിജ്ഞാന വിളംബര പ്രദർശനങ്ങളിലൂടെയും പ്രേക്ഷകർക്ക് മുൻപിൽ കോമാളി വേഷം കെട്ടിയ സംഗീതത്തിന്റെ അവസാന വാക്കായ,സുപ്രസിദ്ധ സംഗീത സംവിധായകൻ ശരത്  തന്നെ യാണിതെന്ന്  തോന്നുന്നു. 

പാട്ട് സംപ്രേഷണം ചെയ്യുന്നതിന് മുൻപ് ശരത്തിന്റെ  തന്റെ വക പാട്ടു പാടൽ മഹാ ബോർ ആയി. അതും 4 വരി.അത് കേൾക്കാനല്ല ആൾക്കാർ എന്ന സാമാന്യ ബോധം അദേഹത്തിന് ഇല്ലാതെ പോയി.

 തനിക്കിഷ്ടപ്പെട്ട ഗായകരെയും സംഗീത സംവിധായകരെയും ശ്രോതാക്കൾക്ക് അരോചകമാകുന്ന രീതിയിൽ   വാനോളം പുകഴ്ത്തുകയും ചെയ്തു. 

യേശുദാസിന്റെ  കഴിവുകൾ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയത് സംഗീത സംവിധായകൻ     രവീന്ദ്രൻ ആണെന്ന് വരെ തട്ടി വിട്ടു കളഞ്ഞു ശ്രീമാൻ ശരത്. ദേവരാജൻ, ദക്ഷിണാ മൂർത്തി തുടങ്ങിയ പ്രഗൽഭരുടെ സംവിധാനത്തിൽ  യേശുദാസ് പാടിയ പാട്ടുകൾ അങ്ങേര് മറന്നു പോയോ ആവോ? 

സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർ പൊതുവെ അങ്ങോട്ടുമിങ്ങോട്ടും ചേട്ടാ,അളിയാ എന്നെല്ലാമാണ് വിളിക്കുന്നത്‌.... അവരെന്തും വിളിച്ചോട്ടെ.
( ശ്രീ  യേശുദാസിനെ അങ്ങേരുടെ മക്കൾ വരെ ദാസേട്ടൻ എന്നാണ്  വിളിക്കുന്നത്‌ എന്ന് തോന്നുന്നു). പക്ഷെ  ഇത്തരം പരിപാടികൾ അവതരിപ്പിക്കുമ്പോൾ ചേട്ടാ, ചേച്ചീ, എന്നെല്ലാം വിളികളിലൂടെ ഈ അടുപ്പം കാണിക്കൽ നിറുത്തി അവരുടെ പേരുകൾ പറയുന്നത് ആണ് നല്ലത്. 

പിന്നെ ശരത് അവതരിപ്പിച്ച ഇഷ്ടപ്പെട്ട ഗാനങ്ങൾ എങ്ങിനെ ഉണ്ടെന്നുള്ളത്.  ഇത്രയും  മനസ്സിന് ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ കേട്ടപ്പോൾ അത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.



2013, സെപ്റ്റംബർ 4, ബുധനാഴ്‌ച

വിതുര പെണ്‍കുട്ടി.

 ലൈംഗിക പീഡനത്തിനു ഇരയായ വിതുര പെണ്‍കുട്ടി കൂറ് മാറിയതായി കോടതി പ്രഖ്യാപിച്ചിരിക്കുന്നു. 

ആ പെണ്‍കുട്ടി ആരോടാണ് കൂറ് കാണിക്കേണ്ടത്?   മാസങ്ങളോളം  തന്നെ പലയിടത്തും കൊണ്ടു പോയി പീഡിപ്പിച്ച  കാമ വെറിയൻമാരോടോ ?  തന്നെ പലർക്കും കാഴ്ച വച്ച  നരാധമന്മാരോടോ ? അതോ  കുറെ വർഷമായി അന്വേഷണം എന്ന പേരിൽ പ്രതികളെ രക്ഷിക്കാൻ അവസരം ഒരുക്കിയ, തന്നെ മാനസികമായി പീഡിപ്പിച്ച പോലീസ് അന്വേഷകരോടോ? കേസ്‌ നീട്ടി ക്കൊണ്ടു പോയി നീതി നിഷേധിച്ച അധികാരികളോടോ? അതോ  തന്നെ കാഴ്ച വസ്തു പോലെ ആസ്വദിച്ച സമൂഹത്തിനോടോ?

കഴിഞ്ഞ 18 വർഷമായി ആ കുട്ടി മാനസിക പീഡനം അനുഭവിക്കുകയാണ്. കേസ് എങ്ങുമെത്തി യിട്ടില്ല. വിചാരണ തുടങ്ങുന്നതേ ഒള്ളൂ. അന്നത്തെ പീഡനാനുഭവങ്ങൾ ആ പാവം കുട്ടി മറന്നു തുടങ്ങുന്നു. അതിനും ഒരു ജീവിതം വേണ്ടേ? മുഖ്യ ധാരയിൽ നിന്നും സമൂഹം അവർക്ക് ഭ്രഷ്ട്ട് കൽപ്പിച്ചിരിക്കുകയാണ്. ഒരു സർക്കാർ ജോലി കിട്ടിയ സൂര്യനെല്ലി പെണ്‍കുട്ടിയുടെ കഥ നമുക്കറിയാം. എല്ലാവരും അവരെ ഒറ്റപ്പെടുത്തുന്നു. അതെ അനുഭവം ആണ് വിതുര കുട്ടിക്കും സംഭവിക്കുന്നത്‌.. 

തന്നെ കേരളത്തിലും തമിഴ് നാട്ടിലും പലയിടത്തും കൊണ്ടു പോയി പീഡിപ്പിച്ചു എന്ന് ആ കുട്ടി കോടതിയിൽ പറയുകയുണ്ടായി. അത് ചെയ്‌തവരെ മറന്നു പോയി എന്നും.ഇനി 18 വർഷത്തിനു ശേഷം  പേര് പറഞ്ഞിട്ടെന്തു കാര്യം? തെളിവുകളും മറ്റും തേച്ചു മാച്ചു കളഞ്ഞു കാണുമല്ലോ? പീഡനം നടത്തിയവരെല്ലാം മാന്യമായി സമൂഹത്തിൽ വിലസുന്നുണ്ടല്ലോ?  അടുത്തിടെ സുപ്രീം കോടതി പറയുകയുണ്ടായി ഇത്തരം കേസുകൾ തീർപ്പാക്കാൻ അതി വേഗ കോടതികൾ മാത്രം പോരാ, അതി വേഗ അന്വേഷണവും നിർബന്ധം ആക്കണമെന്നും അതിന് ക്രിമിനൽ പീനൽ കോഡ് ഭേദഗതി ചെയ്യണമെന്നും.

വീണ്ടും വീണ്ടും കോടതി വിളിച്ചപ്പോൾ അവർ ആത്മഹത്യ ചെയ്തു കളയും എന്ന് തന്നോട് പറഞ്ഞതായി സുഗതകുമാരി പറയുകയുണ്ടായി. ഇനിയെങ്കിലും ആ പാവത്തിനെ വെറുതെ വിടുക. ജീവിക്കാൻ അനുവദിക്കുക.

2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച

CLOSURE OF PETROL PUMPS

ഏതെങ്കിലും കേന്ദ്ര മന്ത്രി ഇത്രയും ബുദ്ധി ശൂന്യമായി പെരുമാറുമോ?

പെട്രോളിൻറെ ഉപഭോഗം കുറയ്ക്കാനായി പെട്രോൾ പമ്പുകൾ രാത്രിയിൽ അടച്ചിടണം എന്നൊരു നിർദേശം നൽകി പെട്രോളിയം മന്ത്രി വീരപ്പ മൊയിലി അത് തെളിയിച്ചിരിക്കുകയാണ്. വ്യക്തമായ ധാരണകൾ ഇല്ലാതെ, കണക്കു കൂട്ടലുകൾ ഇല്ലാതെ എന്തിനും ഏതിനും കുറുക്കു വഴികൾ  തേടുകയാണ് മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ ഉള്ള UPA സർക്കാർ. അഴിമതിയിൽ മുങ്ങി ക്കുളിച്ചു നിൽക്കുന്ന ഈ സർക്കാരിന് പുറത്തു പോകുന്നതിനു മുൻപ് കൂടുതൽ അഴിമതി നടത്താനുള്ള മാർഗങ്ങൾ കണ്ടു പിടിക്കാനാണ് താല്പ്പര്യം. അല്ലാതെ വിലക്കയറ്റം തടയാനോ, രൂപയുടെ വിലയിടിവ് തടയാനോ അല്ല.

കൂടുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നത്   പബ്ലിക് ട്രാൻസ്പോർട്ട്  ശരിയായി പ്രവർത്തിക്കാത്തത് കൊണ്ടാണ്.    പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം ശക്തിപ്പെടുത്തുകയാണ് ആദ്യ പടി. അങ്ങിനെയെങ്കിൽ സ്വകാര്യ വാഹനങ്ങൾ കുറയുകയും അത് വഴി ഇന്ധനത്തിൻറെ ഉപയോഗം കുറയുകയും ചെയ്യും.

 കാറുകളുടെ ഉൽപ്പാദനം കുറയ്ക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഓടാൻ നിരത്തുകളും ഒഴിക്കാൻ പെട്രോളും ഇല്ലാത്ത ഭാരതത്തിൽ ഇത്രയും വാഹനങ്ങൾ എന്തിനാണ്? ജനങ്ങളെ പ്രലോഭിപ്പിച്ച്, ഇഷ്ട്ടം പോലെ വായ്പ നൽകി കാറുകൾ വാങ്ങിപ്പിക്കുകയാണ് കാറ് കമ്പനികളും ഫൈനാൻസ് കമ്പനികളും.അതിനാൽ ഒരാൾക്ക്‌ ഒന്നിലേറെ കാർ വാങ്ങാൻ പാടില്ല എന്ന നിയമം കൊണ്ടു വരണം.

 മൂന്നാമത് ആയി ചെയ്യേണ്ടത് ഇറക്കുമതി ക്കാറുകളും ഇൻഡ്യൻ നിർമിത ആഡംബര കാറുകളും നിരോധിക്കുക എന്നതാണ്.  BMW, ഓടി, എന്നിവ ഗ്രാമങ്ങളിൽ പ്പോലും പരിചിതമായി ക്കഴിഞ്ഞു.  പണക്കൊഴുപ്പും പൊങ്ങച്ചവും കാട്ടാനുള്ള ഉപാധികൾ ആണിവ. സൈക്കിളിൽ മീൻ വിറ്റ് നടന്നവർ പോലും ഇന്ന് റോൾസ് റോയ്സിൽ ആണ് പോകുന്നത്. ഒരു ലിറ്ററിനു ഒന്നും രണ്ടും കിലൊമീറ്റർ കിട്ടുന്ന ഇത്തരം കാറുകളാണ് പെട്രോളും ഡീസലും കുടിച്ചു പറ്റിക്കുന്നത്. അവയാണ് ഒഴിവാക്കേണ്ടത്. 

ചരക്കു ഗതാഗതം ഇന്ന് പൂർണമായും നിരത്തിലൂടെ   ട്രക്കുകൾ വഴിയാണ് നടക്കുന്നത്.  വൻ  തോതിൽ ഇന്ധന൦  ഇതിനായി ഉപയോഗിക്കേണ്ടി വരുന്നു. ഇന്ധന ചെലവ് കുറഞ്ഞ റെയിൽ, ജല മാർഗങ്ങളായ  കടൽ,നദി എന്നിവ ചരക്കു നീക്കത്തിന് ഉപയോഗിക്കുകയാണെങ്കിൽ ഇന്ധന ഉപഭോഗം വളരെ കുറക്കാൻ കഴിയും.കൂടാതെ ജനങ്ങൾക്ക്‌ കുറഞ്ഞ വിലയിൽ സാധനങ്ങൾ കിട്ടുകയും ചെയ്യും.

പക്ഷെ ഇതൊക്കെ ചെയ്യാൻ UPA സർക്കാർ തയ്യാറാകുമോ എന്നതാണ് പ്രശ്നം. കാരണം കുത്തക മുതലാളിമാരുടെയും കള്ളപ്പണക്കാരുടെയും ചൂഷക വ്യവസായികളുടെയും ശക്തമായ എതിർപ്പുണ്ടാകും. അവർക്ക് വേണ്ടിയുള്ള സർക്കാർ ആകുമ്പോൾ അവർക്കെതിരെ എങ്ങിനെ പ്രവർത്തിക്കും? മറ്റൊരു കാര്യം. പൊതു തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. അവരെ എതിർത്താൽ തെരഞ്ഞെടുപ്പു ഫണ്ട് ശുഷ്കമാകും. 

2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

Sky rocketing prices.

വിലക്കയറ്റം അതിരൂക്ഷമായി തുടരുകയാണ്.അരി, പല വ്യഞ്ജനം,  പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം കുതിച്ചുയർന്നു കൊണ്ടിരിക്കുന്നു.എരി തീയിൽ എണ്ണ എന്ന പോലെ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ എന്നിവയുടെ വിലയും വീണ്ടും വീണ്ടും  വർധിപ്പിച്ചു കൊണ്ടേ ഇ രിക്കുന്നു. ഇതെവിടെ ചെന്ന് അവസാനിക്കും എന്നറിയാതെ പരിഭ്രാന്തരാണ് ജനങ്ങൾ. പാവങ്ങൾ പട്ടിണിയിലേക്കാണ് നീങ്ങുന്നത്‌.. ഓണ സദ്യ പോകട്ടെ നിത്യേന ഉള്ള കഞ്ഞി കുടി പോലും മുട്ടുന്ന അവസ്ഥയിലാണ് ജനം. 

 വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾ ഒന്നും സർക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നില്ല. രമേശ്‌ ചെന്നിത്തല മുഖ്യ മന്ത്രിക്കു ഒരു കത്തയച്ചു എന്നത് കൊണ്ടോ ഉമ്മൻ ചാണ്ടി എം.പി. മാർക്കും എം.എൽ. എ . മാർക്കും മറ്റൊരു കത്ത് അയച്ചു എന്നത് കൊണ്ടോ വിലക്കയറ്റത്തിനു ഒരു മാറ്റവും വരാൻ പോകുന്നില്ല. അതിനിടെ രണ്ടു മന്ത്രിമാർ പിലാത്തോസിനെപ്പോലെ കൈ കഴുകി ക്കഴിഞ്ഞു. ധന മന്ത്രി മാണി പറഞ്ഞു വിലക്കയറ്റം ഒരു ആഗോള പ്രതിഭാസം ആണെന്ന്. അങ്ങിനെ എങ്കിൽ ആഗോള കറൻസി ആയ ഡോളർ രൂപക്കെതിരെ ശക്തി പ്രാപിക്കുന്നതെങ്ങിനെ എന്ന് മന്ത്രി ഒന്ന് വിശദീകരിക്കുമോ? ഡോളറിന്റെ വില 70 രൂപ എത്താറായി. കേന്ദ്ര മന്ത്രി വയലാർ രവി ആകട്ടെ കേന്ദ്ര, കേരള സർക്കാരുകളെ കുറ്റ  വിമുക്തം ആക്കി യിരിക്കുകയാണ്.അപ്പോൾ ആരാണ് ഇതിനു ഉത്തരവാദികൾ? ജനങ്ങൾ ആണോ?

ഒന്നിനും സ്വയം പര്യാപ്തമല്ലാത്ത ഒരു കേരളത്തെ വാർത്തെടുത്ത ഭരണാധികാരികൾ ആണ് ഇതിനു ഉത്തരവാദികൾ. അവർ മാത്രമാണ്.ഉപ്പു തൊട്ട് കർപ്പൂരം വരെ എന്തിനും അന്യരെ ആശ്രയിക്കേണ്ടി വരുന്ന ഒരു സ്ഥിതി  വിശേഷത്തിൽ നമ്മളെ കൊണ്ടെത്തിച്ചത് അവരാണ്. അതാണ് വിലക്കയറ്റത്തിന്  കാരണം. കൃഷി ഭൂമി മുഴുവൻ നികത്തി മണി മാളികകളും മാളുകളും ഇവർ കെട്ടിപ്പോക്കി. വനം മുഴുവൻ വെട്ടി ത്തെളിച്ചു റിസോർട്ടുകളും കോണ്‍ക്രീറ്റ് മന്ദിരങ്ങളും  നിർമ്മിച്ചു. അങ്ങിനെ കോടികൾ ഉണ്ടാക്കി.

പ്ലാനിംഗ് കമ്മീഷൻ വൈസ് ചെയർമാൻ അലുവാലിയ ഒരിക്കൽ കേരളക്കാരെ ഉപദേശിച്ചല്ലോ നെൽ കൃഷി നിറുത്തണം എന്ന്. ഒരു നേര൦ പോലും അരിയാഹാരം കഴിക്കാൻ ഇവർ സമ്മതിക്കില്ല.

ഇത്തരം അധികാരികളുടെയും രാഷ്ട്രീയക്കാരുടെയും ആക്രമണത്തെ അതിജീവിച്ച് ഇപ്പോഴും കൃഷി ചെയ്യുന്നവർ കേരളത്തിൽ ഉണ്ട്.അവരെ തുച്ഛമായ പണം നൽകി ഇട നിലക്കാർ ചൂഷണം ചെയ്യുന്നു. അതിനൊരറുതി  വരുത്താൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. അവരിൽ നിന്നും മാന്യമായ വില കൊടുത്തു ഉൽപന്നങ്ങൾ വാങ്ങി ജനങ്ങൾക്ക് എന്ത് കൊണ്ടു വിതരണം ചെയ്യുന്നില്ല? ഇട നിലക്കാരെ പൂർണമായും ഒഴിവാക്കു ന്നത് കൊണ്ട് കർഷകർക്കും ജനങ്ങൾക്കും  ഇത് പ്രയോജന കരമായിരിക്കും. 

ഇങ്ങിനെ ധാരാളം കാര്യങ്ങൾ വിലക്കയറ്റം തടയാൻ ചെയ്യാൻ കഴിയും. പക്ഷെ അതിനു ആത്മാർഥതയും ജനങ്ങളോടെ പ്രതിബദ്ധതയും ഉണ്ടാകണം.അതാണ്‌ ഭരണാധികാരികൾക്ക് ഇല്ലാതെ പോയതും.